തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റി പൈപ്പിൽനിന്ന് കിണറ്റിലേക്ക് അനധികൃത പൈപ്പ്, ജലമോഷണം; 2.48 ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടീസ്

Published : Oct 17, 2026, 05:54 PM IST
kerala water authority water theft

Synopsis

കണക്ഷന്‍റെ മീറ്റര്‍ പോയിന്‍റിനു മുന്‍പായി അനധികൃത പൈപ്പ് ലൈൻ ബന്ധിപ്പിച്ച് കിണറ്റിനുള്ളിലേക്ക്‌ ജലം ശേഖരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നോട്ടീസ്‌ നല്‍കി കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു. കണക്ഷന്‍ നിലനില്‍ക്കുന്ന കെട്ടിടത്തില്‍ കടമുറികളും ജെ.ജെ. ലോഡ്ജ്‌ എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്‌.

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ പിടിപി സബ്‌ ഡിവിഷന്‌ കീഴില്‍ ജലമോഷണം കണ്ടെത്തി. ആറാമട പള്ളിക്കു സമീപം തങ്കരാജ്‌ എന്ന വ്യക്തിയുടെ പേരില്‍ എടുത്തിട്ടുള്ള കുടിവെള്ള കണക്ഷനിലാണ് വാട്ടർ അതോറിറ്റി മീറ്റർ റീഡർ നടത്തിയ പരിശോധനയിൽ ജലമോഷണം കണ്ടെത്തിയത്.

കണക്ഷന്‍റെ മീറ്റര്‍ പോയിന്‍റിനു മുന്‍പായി അനധികൃത പൈപ്പ് ലൈൻ ബന്ധിപ്പിച്ച് കിണറ്റിനുള്ളിലേക്ക്‌ ജലം ശേഖരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നോട്ടീസ്‌ നല്‍കി കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു. കണക്ഷന്‍ നിലനില്‍ക്കുന്ന കെട്ടിടത്തില്‍ കടമുറികളും ജെ.ജെ. ലോഡ്ജ്‌ എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്‌. കുടിവെള്ള ചാർജും പിഴയുമുൾപ്പെടെ 2,48,522 രൂപ അടയ്ക്കാനായി നോട്ടീസ് നൽകി. തുട‍ർനടപടികളുടെ ഭാഗമായി പൂജപ്പുര പൊലീസിൽ ജലമോഷണം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് തുടർനടപടി സ്വീകരിക്കുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് തട്ടിയത് 16 ലക്ഷം; പ്രതി പിടിയിൽ, 10 ലേറെ കേസുകളിൽ പ്രതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്