
തൃശൂര്‍: വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിന്‍സെന്‍റിന്‍റെ മകള്‍ നവോമി (23) ക്കാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി. കഴിഞ്ഞ 25ന് കൊട്ടാരക്കര വാളകത്ത് കാറും പാഴ്‌സല്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 24ന് രാത്രി അമ്മ ജിപ്‌സിയും സഹോദരന്‍ ജോയലും ചേര്‍ന്ന് തിരുവനന്തപുരത്തേക്ക് ജോലി ആവശ്യത്തിന് പോകുമ്പോഴാണ് പുലര്‍ച്ചെ നാലുമണിയോടെ അപകടം സംഭവിച്ചത്.
ഗുരുതരമായി പരുക്കേറ്റ നവോമിയെ കൊട്ടാരക്കര വിജയ ഹോസ്പ്പിറ്റലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരുക്കേറ്റ അമ്മയെയും സഹോദരനെയും തൃശൂര്‍ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഖോ ഖോ താരമായിരുന്ന നവോമി രജിഷ വിജയൻ പ്രധാന വേഷത്തിലെത്തിയ ‘ഖോ ഖോ’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ സൈക്കോളജിയില്‍ പി.ജി. ബിരുദം നേടി ആദ്യ ജോലിക്കായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അച്ഛന്‍ വിന്റ്‌സെന്റ് ഡ്രൈവറാണ്. അമ്മ ജീപ്സി ജിം ട്രെയിനറും, സഹോദരങ്ങള്‍: എയ്ഞ്ചല്‍ (അധ്യാപിക, എറണാകുളം), ജോയല്‍ (തൃശൂര്‍ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥി).
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam