
കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ മോചിപ്പിച്ചു. മഞ്ചേശ്വരം ബന്തിയോട് സ്വദേശി അബൂബക്കർ സിദ്ദിഖിനെയാണ് രക്ഷപ്പെടുത്തിയത്.
ഇന്ന് രാത്രി എട്ടരയോടെയാണ് ബന്തിയോട് സ്വദേശി അബൂബക്കർ സിദ്ധീഖിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പൊലീസ് പിന്തുടർന്നതോടെ അതിർത്തി പ്രദേശത്ത് സിദ്ധീഖിനെ ഉപേക്ഷിച്ച പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കർണാടക അതിർത്തിയായ സോങ്കാലിൽ വച്ച് നാട്ടുകാരും പൊലീസും ചേർന്ന് സിദ്ദിഖിനെ രക്ഷപ്പെടുത്തിയത്.
സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ കർണാടക രജിസ്ട്രേഷൻ കാറിലെത്തിയ സംഘമാണ് സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയത്. സിദ്ദിഖിന്റെ സഹോദരൻ ഉൾപ്പെട്ട കുഴൽപ്പണ ഇടപാടാണ് സംഭവത്തിന് പിന്നിലെന്ന് സൂചന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam