
ആലപ്പുഴ: ഇരുവൃക്കകളും തകരാറിലായ യുവാവ് ജീവൻ നിലനിർത്താനായി സുമനസ്സുകളുടെ കനിവ് തേടുന്നു. ആലപ്പുഴ അർത്തുങ്കൽ വീട്ടിൽ സി.വൈ ജോസഫിന്റെ മകൻ ജോമോൻ ജോസഫാ ( 23) ണ് ചികിത്സാസഹായം തേടുന്നത്. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ മറൈൻ എൻജിനീറിയറിങ്ങ് കോഴ്സ് പാസ്സായി വിദേശത്ത് ജോലിക്ക് പോകാനായി അഞ്ച് മാസം മുൻപ് മെഡിക്കൽ പരിശോധന എടുത്തപ്പോഴാണ് ഇരുവൃക്കകളും തകരാറിലായ വിവരം അറിയുന്നത്.
തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോൾ വൃക്ക മാറ്റിവയ്ക്കുകയോ അല്ലാതെ വേറൊരു മാർഗ്ഗവും ഇല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. മാതാപിതാക്കളും ബന്ധുക്കളും വൃക്ക നൽകാൻ തയ്യാറായെങ്കിലും എ പോസിറ്റീവ് ഗ്രൂപ്പിൽ പെട്ടതല്ലാത്തതിനാൽ ആ പ്രതീക്ഷയും മങ്ങി. ഇപ്പോൾ ഒരാഴ്ചയിൽ 4500 രൂപ വീതം മുടക്കി മൂന്ന് ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലാണ്. അസുഖം കണ്ടുപിടിച്ച് ചികിത്സയിലായിരുന്ന സമയം ഹൃദയത്തിൽ പ്രശ്നം വന്നതോടെ ഏഴു ലക്ഷം രൂപ മുടക്കി ഓപ്പറേഷൻ ചെയ്യേണ്ടിവന്നു. മത്സ്യത്തൊഴിലാളിയായ പിതാവ് വസ്തു പണയപ്പെടുത്തിയും കടം മേടിച്ചും ആണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്.
ഇതുവരെ ചികിത്സക്കായി ഏകദേശം 13 ലക്ഷത്തോളം രൂപ ചെലവായി. വിദേശത്തായിരുന്ന ജോമോന്റെ സഹോദരൻ ജോസ് അവധിയ്ക്ക് നാട്ടിലെത്തിയപ്പോഴാണ് സഹോദരന്റെ അസുഖവിവരം അറിയുന്നത്. ഇപ്പോൾ ജോസ് വിദേശത്തെ ജോലി ഉപേക്ഷിച്ച് സഹോദരന്റെ ചികിത്സയ്ക്കു വേണ്ടി ഓടി നടക്കുകയാണ്. ഇതോടെ കുടുംബത്തിൽ ഉണ്ടായിരുന്ന വരുമാനമാർഗ്ഗം നഷ്ടമായി. നവംബർ എട്ടിന് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നും അതിനായി 20 ലക്ഷം രൂപ ചെലവാകുമെന്നും ഡോക്ടർ പറഞ്ഞു.
എത്രയും വേഗം ഓപ്പറേഷൻ നടത്തേണ്ടതിനാൽ പണത്തിനായി ഇവർ നെട്ടോട്ടമോടുകയാണ്. പഞ്ചായത്ത് അധികൃതർ ജോമോൻറെ പേരിൽ സഹായനിധി രൂപീകരിച്ച് പത്തുലക്ഷം രൂപ സമാഹരിച്ച് നൽകിയിട്ടുണ്ട്. ബാക്കി തുകയായ പത്തുലക്ഷം രൂപയ്ക്കാണ് ഇവർ സഹായം അഭ്യർത്ഥിക്കുന്നത്. ചികിത്സാസഹായത്തിനായി ജോമോൻറെ പേരിൽ ഫെഡറൽ ബാങ്ക് ചേർത്തല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് അക്കൗണ്ട് നമ്പർ : 17510100084119. ഐ.എഫ്.എസ്.സി കോഡ്: FDRL0001751. ഫോൺ: 7591929136, 8893364890, 6282332470.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam