കൊച്ചി കാന്‍സര്‍ സെന്ററിന്റെ ആവശ്യം അംഗീകരിച്ച് കിഫ്ബി;  204 കോടിയുടെ സഹായം

Published : Sep 13, 2023, 11:39 AM IST
 കൊച്ചി കാന്‍സര്‍ സെന്ററിന്റെ ആവശ്യം അംഗീകരിച്ച് കിഫ്ബി;  204 കോടിയുടെ സഹായം

Synopsis

കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ആദ്യഘട്ടം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്. 

തിരുവനന്തപുരം: കൊച്ചി കാന്‍സര്‍ സെന്ററിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി പി രാജീവ്. കെട്ടിടനിര്‍മാണത്തിന് 2016ല്‍ 230 കോടി അനുവദിച്ചതടക്കം, ഇതോടെ 434 കോടിയുടെ കിഫ്ബി സഹായമാണ് കാന്‍സര്‍ സെന്ററിന് ലഭിച്ചിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെയാകും തുക അനുവദിക്കുകയെന്ന് മന്ത്രി അറിയിച്ചു. റേഡിയേഷന്‍ തെറാപ്പി മെഷീന്‍, എംആര്‍ഐ, സിടി, പെറ്റ് സിടി സ്‌കാനിങ് മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ശീതീകരിച്ച ഫാര്‍മസി മുറി, മോണിറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് സെന്ററിലേക്ക് അടിയന്തിരമായി വാങ്ങുന്നത്. ഇതില്‍ ചില ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതാണെന്നും പി രാജീവ് പറഞ്ഞു. 

മന്ത്രി പി രാജീവിന്റെ കുറിപ്പ്: എറണാകുളം ജില്ലയിലേയും സമീപജില്ലകളിലേയും കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകുന്ന കൊച്ചി കാന്‍സര്‍ സെന്ററിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചു. കാന്‍സര്‍ സെന്ററിന്റെ ആവശ്യം കിഫ്ബി ബോര്‍ഡ് അംഗീകരിച്ചു. കെട്ടിടനിര്‍മാണത്തിന് 2016ല്‍ 230 കോടി അനുവദിച്ചതടക്കം ഇതോടെ 434 കോടിയുടെ കിഫ്ബി സഹായമാണ് കാന്‍സര്‍ സെന്ററിന് ലഭിച്ചിരിക്കുന്നത്. 3 ഘട്ടങ്ങളിലായി 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെയാകും തുക അനുവദിക്കുക. റേഡിയേഷന്‍ തെറാപ്പി മെഷീന്‍, എംആര്‍ഐ, സിടി, പെറ്റ് സിടി സ്‌കാനിങ് മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ശീതീകരിച്ച ഫാര്‍മസി മുറി, മോണിറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് സെന്ററിലേക്ക് അടിയന്തിരമായി വാങ്ങുന്നത്. ഇതില്‍ ചില ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതാണ്.

കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ആദ്യഘട്ടം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊച്ചി കാന്‍സര്‍ സെന്റര്‍ എന്ന ആവശ്യത്തിന് തുടക്കമിട്ടത് ബഹുമാനപ്പെട്ട വി ആര്‍ കൃഷ്ണയ്യരാണ്. കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടിവന്നപ്പോഴാണ് കൊച്ചിയിലും ഒരു കാന്‍സര്‍ ചികിത്സാ കേന്ദ്രമെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചത്. ഈ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്തുകൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണോദ്ഘാടനം നടത്തിയ കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനോദ്ഘാടനത്തിന് ഒരുങ്ങുകയാണ്.
 
'രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കാൻ ആഗ്രഹിച്ചു, കത്ത് വിഎസിന് നൽകാൻ പറഞ്ഞു'; നന്ദകുമാർ 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വൻ പ്രഖ്യാപനം; 'രണ്ട് എസ്റ്റേറ്റുകളിലായി 300 ഏക്കറില്‍ സോളാര്‍ പ്ലാന്‍റ്; കാസര്‍കോട് കേരളത്തിന്‍റെ സോളാര്‍ ഹബ്ബ് ആകും'
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... പാമ്പുകളുണ്ട് സൂക്ഷിക്കുക; പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി മൂർഖൻ പാമ്പുകൾ