ഭർതൃ മാതാവിനെ വെട്ടിക്കൊന്ന് സഹോദരന്റെ വീട്ടിൽ ചെന്ന് പറഞ്ഞു; മരുമകൾ അറസ്റ്റിൽ

Published : Jul 10, 2023, 09:41 AM ISTUpdated : Jul 10, 2023, 10:25 AM IST
ഭർതൃ മാതാവിനെ വെട്ടിക്കൊന്ന് സഹോദരന്റെ വീട്ടിൽ ചെന്ന് പറഞ്ഞു; മരുമകൾ അറസ്റ്റിൽ

Synopsis

സംഭവത്തിൽ മരുമകൾ പങ്കജത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മാനസിക രോഗത്തിന് ചികിത്സയുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം. 

മൂവാറ്റുപുഴ: മനസ്സാക്ഷിയെ നടുക്കി മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു. ആമ്പല്ലൂർ ലക്ഷംവീട് കോളനിയിലാണഅ സംഭവം. നീലന്താനത്ത് അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ പങ്കജത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മാനസിക രോഗത്തിന് ചികിത്സയുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം. 

ഭർതൃമാതാവായ അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകൾ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നിലവിൽ മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കും; വൈറല്‍ പനിയുള്‍പ്പെടെ മറ്റ് രോഗങ്ങള്‍ക്കെതിരെയും ജാഗ്രത വേണം

വർഷങ്ങളായി മാനസിക രോ​ഗത്തിന് ചികിത്സ തേടിയിരുന്നയാളാണ് പ്രതിയായ പങ്കജം എന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മെഡിക്കൽ പരിശോധനകളെല്ലാം പൂർത്തിയായിട്ടുണ്ട്. അതേസമയം, കൊലപാതകത്തിന് മറ്റേതെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. 

കുതിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി

PREV
Read more Articles on
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു