നടുറോഡിൽ പോരടിച്ച് രാജവെമ്പാലയും ഉടുമ്പും, മലയാറ്റൂരിൽ നിന്ന് ദൃശ്യം പകർത്തിയത് വനപാലകർ

Published : Sep 20, 2021, 02:29 PM ISTUpdated : Sep 20, 2021, 02:32 PM IST
നടുറോഡിൽ പോരടിച്ച് രാജവെമ്പാലയും ഉടുമ്പും, മലയാറ്റൂരിൽ നിന്ന് ദൃശ്യം പകർത്തിയത് വനപാലകർ

Synopsis

ഉടുമ്പിന്‍റെ വാലിലാണ് രാജവെമ്പാല കടിച്ചുവലിച്ചത്. ഉടുമ്പും തിരിച്ചാക്രമിച്ചു. ഒടുവിൽ...

കൊച്ചി: രാജവെമ്പാലയും ഉടുമ്പും നടുറോഡിൽ പോരടിക്കുന്ന ദൃശ്യങ്ങൾ പകർത്തി വനപാലകർ. മലയാറ്റൂർ വനത്തിലെ  തുണ്ടം റേഞ്ചിലെ റോഡിലാണ് രാജവെമ്പാലയും ഉടുമ്പും ഏറ്റുമുട്ടിയത്. ഉടുമ്പിന്‍റെ വാലിലാണ് രാജവെമ്പാല കടിച്ചുവലിച്ചത്. ഉടുമ്പും തിരിച്ചാക്രമിച്ചു.

ഒടുവിൽ പാമ്പിനെ ഉപേക്ഷിച്ച് ഉടുമ്പ് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ രാജവെമ്പാലയും വനത്തിലേക്ക് ഇഴഞ്ഞുപോയി. കഴിഞ്ഞ ദിവസം വനാതിർത്തിയോട് ചേർന്ന  കോട്ടപ്പടി വാവേലി ഭാഗത്ത് ഇറങ്ങിയ മറ്റൊരു രാജവെമ്പാലയെ വനപാലകർ പിടികൂടി വനത്തിലേക്ക് തിരിച്ചയച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്