കുട്ടികൾ മാത്രമുള്ള വീടിനുള്ളിൽ രാജവെമ്പാല; ഭീതിയുടെ ഒന്നര മണിക്കൂര്‍, ഒടുവിൽ... 

Published : Aug 25, 2022, 03:59 PM ISTUpdated : Aug 25, 2022, 04:01 PM IST
കുട്ടികൾ മാത്രമുള്ള വീടിനുള്ളിൽ രാജവെമ്പാല; ഭീതിയുടെ ഒന്നര മണിക്കൂര്‍, ഒടുവിൽ... 

Synopsis

ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്‌നേക്ക് റെസ്‌ക്യൂ ടീം വീടിനുള്ളില്‍ നിന്ന് പാമ്പിനെ വലയിലാക്കിയത്.

അടിമാലി (ഇടുക്കി) : കുട്ടികൾ മാത്രമുള്ള സമയം വീട്ടിൽ കണ്ടെത്തിയ രാജവെമ്പാല ഭീതി പടത്തിയത് ഒന്നര മണിക്കൂറോളം. അടിമാലി കുരിശുപാറ കോട്ടപ്പാറ രാജുവിന്റെ വീടിനുള്ളിലായിരുന്നു രാജവെമ്പാലയെ കണ്ടത്. ഈ സമയത്ത് വീട്ടില്‍ കുട്ടികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് അടിമാലി ഫോറസ്റ്റ് റെയിഞ്ചിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങളായ കെ ബുള്‍ബേന്ദ്രന്‍, മിനി റോയി എന്നിവര്‍ സ്ഥലത്തെത്തി. 

ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്‌നേക്ക് റെസ്‌ക്യൂ ടീം വീടിനുള്ളില്‍ നിന്ന് പാമ്പിനെ വലയിലാക്കിയത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങള്‍ നേര്യമംഗലം വനമേഖലയില്‍ തുറന്നു വിട്ടു. ഏകദേശം 15 അടിയോളം നീളവും 16 കിലോയോളം തൂക്കവും പിടികൂടിയ പാമ്പിന് ഉണ്ടെന്ന് സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങള്‍ പറഞ്ഞു.

യുകെയിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഡോക്ടർമാർ

അടുത്ത കാലത്തായി യുകെയിൽ പാമ്പുകടിയേറ്റവരുടെ എണ്ണം കുതിച്ചുയരുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ മുന്നൂറ് പേരാണ് പാമ്പ് കടിയേറ്റ് ചികിത്സ തേടിയിട്ടുള്ളത്. രോഗികളിൽ 72 പേർ കൗമാരക്കാരോ കുട്ടികളോ ആയിരുന്നു. അതിൽ തന്നെ 13 പേർ അഞ്ച് വയസ്സിന് താഴെയുള്ളവരുമാണ്. കടിയേറ്റവരിൽ ഭൂരിഭാഗവും സുഖം പ്രാപിച്ചുവെങ്കിലും, ചിലരുടെ നില ഗുരുതരമായി തീർന്നു.

രോഗികളിൽ ഒരാൾക്ക് തൻ്റെ വിരലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടി വന്നു. പാമ്പുകളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രയത്നിച്ച ഒരാളായിരുന്നു 47 -കാരനായ ലൂക്ക് യോമാൻസ്. എന്നാൽ, 2011 ജൂണിൽ നോട്ടിംഗ്ഹാമിലെ വീട്ടിൽ വച്ച് രാജവെമ്പാലയുടെ കടിയേറ്റ് അദ്ദേഹം മരണപ്പെട്ടു. ലോകത്തെ ഏറ്റവും നീളം കൂടിയ വിഷമുള്ള പാമ്പാണ് രാജവെമ്പാല. ഏകദേശം 13 അടി വരെ നീളം വയ്ക്കുന്ന അവയ്ക്ക് ഒരു മുതിർന്ന വ്യക്തിയുടെ കണ്ണിന് നേർക്ക് നേർ നിൽക്കാൻ സാധിക്കും.  കൂടുതൽ വായിക്കാം...

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ