കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി; പാമ്പ് ഉണ്ടായിരുന്നത് ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിൽ

Published : Jul 01, 2025, 10:51 AM IST
king cobra

Synopsis

ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്.

കണ്ണൂർ: കണ്ണൂരിൽ കളിപ്പാട്ടത്തിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. കളിപ്പാട്ടത്തിനരികെ രാജവെമ്പാലയെ കാണുകയായിരുന്നു. ഉടൻ തന്നെ പാമ്പ് പിടിത്തക്കാരെ വിവരമറയിക്കുകയും അവരെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. ഏറെ നേരം പണി പെട്ടാണ് പാമ്പിനെ പിടികൂടിയത്. വലിയൊരു അപകടത്തിൽ‌ നന്ന് രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിലാണ് ശ്രീജിത്തും കുടുംബവും. 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു