വീട്ടമ്മയുടെ സംശയത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വാഷിങ് മെഷീനില്‍ നിന്ന് കണ്ടെത്തിയത് രാജവെമ്പാല

Published : Sep 21, 2019, 09:11 PM IST
വീട്ടമ്മയുടെ സംശയത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വാഷിങ് മെഷീനില്‍ നിന്ന് കണ്ടെത്തിയത് രാജവെമ്പാല

Synopsis

വീടിന് പിന്‍ഭാഗത്ത് വച്ചിരുന്ന വാഷിങ്മെഷീനിനുള്ളിലാണ് രാജവെമ്പാല കയറിയിരുന്നത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. 

നിലമ്പൂര്‍: അടുക്കള ഭാഗത്തേക്ക് എന്തോ ഇഴഞ്ഞുപോയെന്ന വീട്ടമ്മയുടെ സംശയത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് രാജവെമ്പാല. ചാലിയാർ എരഞ്ഞിമങ്ങാട് കോതമംഗലത്ത് ശാരദയുടെ വീട്ടിൽ ഇന്നലെ ഉച്ചക്കാണ് സംഭവം. 

ശാരദയുടെ സംശയം ആദ്യം അവഗണിച്ചെങ്കിലും പിന്നീട് വിശദമായി തിരച്ചില്‍ നടത്തുകയായിരുന്നു. വീടിന് പിന്‍ഭാഗത്ത് വച്ചിരുന്ന വാഷിങ്മെഷീനിനുള്ളിലാണ് രാജവെമ്പാല കയറിയിരുന്നത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. 

സമീപവാസി വനം ദ്രുതപ്രതികരണ സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി ടി അസീസെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിടികൂടി ഉൾക്കാട്ടിൽ വിട്ടയച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര
രാത്രി റോഡരികിൽ മാലിന്യം തള്ളി നൈസായിട്ട് പോയി, പക്ഷേ ചാക്കിനുള്ളിലെ 'തെളിവ്' മറന്നു! മലപ്പുറത്തെ കൂൾബാർ ഉടമക്ക് എട്ടിന്‍റെ പണി കിട്ടി