ധനരാജിന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വത്തിന് ഹൃദയാഭിവാദ്യവുമായി കെകെ രമ

Web Desk   | Asianet News
Published : Nov 11, 2020, 05:29 PM ISTUpdated : Mar 22, 2022, 07:25 PM IST
ധനരാജിന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വത്തിന് ഹൃദയാഭിവാദ്യവുമായി കെകെ രമ

Synopsis

കണ്ണൂർ രാമന്തളി ​ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ധനരാജിന്റെ ഭാര്യ എൻ വി സജിനി ജനവിധി തേടുന്നത്. 

കണ്ണൂർ: കണ്ണൂർ രാമന്തളിയില്‍ രാഷ്ട്രീയ കൊലപാതകത്തിന്‍റെ ഇര സി വി ധനരാജിന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വത്തിന് ഹൃദയാഭിവാദ്യവുമായി ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ. കണ്ണൂർ രാമന്തളി ​ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ധനരാജിന്റെ ഭാര്യ എൻ വി സജിനി ജനവിധി തേടുന്നത്. 

സ്ഥാനാർത്ഥിക്ക്  വിജയാശംസകൾ നേർന്ന് മെഹറാബ് ബച്ചൻ എന്നയാൾ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് താഴെയാണ് കെ കെ രമ സജിനിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് കമന്‍റ് ചെയ്തത്. ഈ സ്ഥാനാർത്ഥിയെ നെഞ്ചോട് ചേർക്കുന്നു, ഹൃദയാഭിവാദ്യങ്ങൾ എന്നാണ് രമയുടെ പ്രതികരണം.  

കണ്ണൂരിലെ രാമന്തളിയിൽ 2016ലാണ് ആർഎസ്എസ് പ്രവർത്തകർ അടങ്ങിയ മുഖംമൂടി സംഘം ഡിവൈഎഫ്ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സി വി ധനരാജിനെ കൊലപ്പെടുത്തിയത്. സ്വന്തം വീടിന്റെ മുറ്റത്ത് വച്ചാണ് ധനരാജിനെ അക്രമി സംഘം വെട്ടിവീഴ്ത്തിയത്. ഈ കേസ് വിചാരണ നടപടികളിലേക്ക് നീങ്ങുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ