'എൽഡിഎഫ് തിരിച്ചടി പരിശോധിക്കും, പക്ഷെ ഈ കസേരകളി അപഹാസ്യം', കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ വിമർശനവുമായി ശൈലജ ടീച്ചർ

Published : May 09, 2026, 01:00 PM IST
Kk Shailaja Teacher

Synopsis

കേരളത്തിലെ ജനവിധിയെ തുടർന്ന് കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കത്തെ സിപിഎം നേതാവ് കെകെ ശൈലജ രൂക്ഷമായി വിമർശിച്ചു. ഈ കസേര കളി സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്നും സർക്കാർ രൂപീകരണം വൈകരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കസേര കളിയിൽ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായി കെകെ ശൈലജ ടീച്ചര്‍. കോൺഗ്രസിന് മികച്ച ജനവിധി കേരളത്തിൽ ഉണ്ടായെന്നും, എൽഡിഎഫിനേറ്റ തിരിച്ചടി പരിശോധിച്ച് മുന്നോട്ടുപോകുമെന്നും ഫേസ്ബുക്കിൽ കുറിച്ച് ശൈലജ, കോൺഗ്രസിൽ നടക്കുന്ന കസേര കളിയെ രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ഇത്രയും തര്‍ക്കമാണെങ്കിൽ സര്‍ക്കാര്‍ എങ്ങനെ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുമെന്ന് അവര്‍ ചോദിക്കുന്നു. ഇനിയും സര്‍ക്കാര്‍ ഉണ്ടാക്കാൻ വൈകിയാൽ ഇത് കടുത്ത അരാജകത്വത്തിലേക്ക് കേരളത്തെ നയിക്കുമെന്നും ശൈലജ ടീച്ചര്‍ കുറിച്ചു.

കുറിപ്പിങ്ങനെ..

മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. എൽഡിഎഫിന്റെ പരാജയ കാരണങ്ങൾ വിലയിരുത്തി ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടും രാഷ്ട്രീയ സംഭവവികാസങ്ങൾ ശരിയായി ചർച്ച ചെയ്തും ഞങ്ങൾ മുന്നോട്ടു പോകും. എന്നാൽ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ്സ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കിൽ ഭാവിയിൽ ഗവൺമെന്റിന് ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയുമോ? എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവഃ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാതയിൽ കാറോടിക്കുന്നതിനിടെ ഹൃദയാഘാതം, കാര്‍ മൺകൂനയിലേക്ക് ഇടിച്ചു നിന്നു, 49കാരൻ ചികിത്സയ്ക്കിടെ മരിച്ചു
'അപേക്ഷ വൈകിയെന്ന പേരിൽ ഇൻഷുറൻസ് തുക നിഷേധിക്കാനാകില്ല', തെങ്ങിൽ നിന്ന് വീണ തൊഴിലാളിക്ക് നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി