ദേശീയപാതയിൽ കാറോടിക്കുന്നതിനിടെ ഹൃദയാഘാതം, കാര്‍ മൺകൂനയിലേക്ക് ഇടിച്ചു നിന്നു, 49കാരൻ ചികിത്സയ്ക്കിടെ മരിച്ചു

Published : May 09, 2026, 11:48 AM IST
Accident death

Synopsis

അരൂരിൽ ദേശീയപാതയിലൂടെ കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 49 വയസ്സുകാരൻ മരിച്ചു. നിയന്ത്രണം വിട്ട കാർ നിർമാണത്തിലിരിക്കുന്ന മീഡിയനിലെ മൺകൂനയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

കൊച്ചി: അരൂരിൽ ദേശീയപാതയിലൂടെ കാർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ വ്യക്തി ആശുപത്രിയിൽ മരിച്ചു. എറണാകുളം മഞ്ഞുമ്മൽ ദേവീകൃപയിൽ രവീന്ദ്രൻ നായരുടെ മകൻ നിഥിൻ നായർ (നിഥിൻ രവി- 49) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. അരൂർ ബൈപ്പാസ് ജങ്ഷന് തെക്ക് വശത്ത് കാർ നിയന്ത്രണം തെറ്റി നിർമാണത്തിലിരിക്കുന്ന മീഡിയനിലെ മൺകൂനയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

സംഭവം കണ്ടെത്തിയ നാട്ടുകാർ ഉടൻ അരൂർ പzeലീസിനെ വിവരം അറിയിക്കുകയും നിഥിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടൽ ബിസിനസ് നടത്തിവരികയായിരുന്നു നിഥിൻ. വെള്ളിയാഴ്ച എറണാകുളത്ത് നിന്ന് ചേർത്തലയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യ പ്രശ്നവും അപകടവും ഉണ്ടായത്. നിലവിൽ ചേർത്തലയിലെ വീട്ടിലായിരുന്നു താമസം. റോസ് നിഥിൻ ആണ് ഭാര്യ. മകൾ റിയ. അമ്മ ശ്രീദേവി. അരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അപേക്ഷ വൈകിയെന്ന പേരിൽ ഇൻഷുറൻസ് തുക നിഷേധിക്കാനാകില്ല', തെങ്ങിൽ നിന്ന് വീണ തൊഴിലാളിക്ക് നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി
സജിയുടെ പുരയിടം കുഴിച്ചുള്ള പരിശോധന ഇന്നും തുടരും, 2018ൽ കാണാതായ സജിയുടെ അച്ഛനെ കൊന്നതെന്ന് സംശയത്തിൽ പൊലീസ് നീക്കം