
കൊച്ചി: പ്രഷർ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് (ഡി ആർ ഐ) പിടികൂടി. 625 ഗ്രാം സ്വർണം ഒളിപ്പിച്ച പ്രഷർ പമ്പാണ് വിമാനത്താവളത്തിലെ ശുചിമുറിയിൽ കണ്ടെത്തിയത്. എന്നാൽ ഇത് ആരാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഈ സ്വർണം ആരാണ് കൊണ്ടുവന്നതെന്നറിയാൻ വിമാനത്തിലെത്തിയ 181 യാത്രക്കാരെയും, വിമാനത്തിലെ ശുചീകരണ തൊഴിലാളികളെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഡി ആർ ഐ തീരുമാനം.