ഒറ്റപ്പാലത്തുനിന്ന് നിലമ്പൂരേക്ക് പോയ കാര്‍ ബോണറ്റിൽ നിന്ന് അസാധാരണ ശബ്ദം; കണ്ടെത്തിയത് എഞ്ചിൻ ഭാഗത്ത് ഞെരുങ്ങിക്കിടന്ന പൂച്ചയെ

Published : Oct 12, 2025, 10:42 AM IST
Cat inside the car

Synopsis

ഒറ്റപ്പാലത്തുനിന്ന് നിലമ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കാറിന്റെ ബോണറ്റിനുള്ളിൽ കയറിപ്പറ്റിയ പൂച്ചയെ പെരിന്തൽമണ്ണയിൽ വെച്ച് കണ്ടെത്തി. അസ്വാഭാവിക ശബ്ദം കേട്ട് യാത്രക്കാർ നടത്തിയ പരിശോധനയിലാണ് പൂച്ചയെ കണ്ടെത്തിയത്.  

മലപ്പുറം: ഒറ്റപ്പാലത്തുനിന്ന് നിലമ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കാറിൻ്റെ ബോണറ്റിനുള്ളിൽ കയറിപ്പറ്റിയ പൂച്ച, യാതൊരു പോറലുമേൽക്കാതെ കിലോമീറ്ററുകളോളം സഞ്ചരിച്ച് എല്ലാവരെയും അമ്പരപ്പിച്ചു. കാർ പെരിന്തൽമണ്ണ നഗരത്തിൽ എത്തിയപ്പോഴാണ് ഒരു ജീവൻ്റെ ഈ സാഹസികയാത്ര ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.

ഒറ്റപ്പാലം സ്വദേശികളായ അഭിരാമും, ആഷിഖും, രാജീവുമാണ് ഈ അപ്രതീക്ഷിത അതിഥിയുമായി യാത്ര ചെയ്തത്. എവിടെ വെച്ചാണ് പൂച്ച ബോണറ്റിനുള്ളിലേക്ക് കടന്നതെന്ന കാര്യത്തിൽ അവർക്ക് വ്യക്തതയില്ല. എഞ്ചിൻ്റെ ചൂടോ ശബ്ദമോ പ്രശ്‌നമാക്കാതെ ഇത്ര ദൂരം സഞ്ചരിച്ച ഈ 'മിടുക്കൻ' പൂച്ചയുടെ നിലവിളിയോ മറ്റ് ശബ്ദങ്ങളോ ആദ്യം യാത്രക്കാർ ശ്രദ്ധിച്ചിരുന്നില്ല.

എന്നാൽ, കാർ പെരിന്തൽമണ്ണയിൽ എത്തിയപ്പോൾ കാറിനുള്ളിൽ അസ്വാഭാവികമായ ശബ്ദം കേട്ട് സംശയം തോന്നിയപ്പോഴാണ് ഇവർ വാഹനം നിർത്തി പരിശോധിച്ചത്. ബോണറ്റിനുള്ളിൽ ഒരു പൂച്ച കുടുങ്ങിക്കിടക്കുന്നതായി മനസ്സിലാക്കിയതോടെ ഉടൻതന്നെ ഫയർഫോഴ്‌സ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.

പെരിന്തൽമണ്ണയിൽ നിന്ന് ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം മിനിറ്റുകൾക്കകം രക്ഷാപ്രവർത്തനം പൂർത്തിയാക്കി. എഞ്ചിൻ്റെ ഭാഗങ്ങൾക്കിടയിൽ ഞെരുങ്ങിക്കിടന്നിരുന്ന പൂച്ചയെ വളരെ ശ്രദ്ധയോടെ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. യാത്രയിലുടനീളം ഒരു അപകടവും കൂടാതെ പൂച്ചയ്ക്ക് ജീവൻ തിരികെ കിട്ടിയതിൻ്റെ ആശ്വാസത്തിലാണ് കാർ യാത്രക്കാരും രക്ഷാപ്രവർത്തകരും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വാർത്ത; വിശദീകരണവുമായി ദലീമ എംഎൽഎ
കിണറുകളിലെ ഇന്ധന സാന്നിധ്യം: ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി, ആകെയുള്ളത് 20000 ലിറ്റർ സംഭരണ ശേഷിയുള്ള 3 ടാങ്കുകൾ