യൂബർ ഓട്ടം വിളിച്ചു, ആളൊഴിഞ്ഞ പ്രദേശമെത്തിയതോടെ സംഘം വാഹനം നിർത്താൻ പറഞ്ഞു, ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു, പ്രതികൾ പിടിയിൽ

Published : Oct 12, 2025, 11:35 AM IST
uber

Synopsis

തിരുവനന്തപുരത്ത് യൂബർ ഡ്രൈവറായ കരകുളം സ്വദേശി അരുൺ രാജിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും ഫോണും കവർന്ന സംഭവത്തിൽ ആറംഗ സംഘം അറസ്റ്റിൽ. ഓട്ടം വിളിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.   

തിരുവനന്തപുരം: ഊബർ ഡ്രൈറെ തട്ടികൊണ്ടുപോയി മർദ്ദിച്ച് പണം കവർന്ന സംഘം അറസ്റ്റിൽ. കരകുളം സ്വദേശി അരുൺ രാജിനാണ് മർദനമേറ്റത്. സംഭവത്തിൽ ഉള്ളൂർ പണയിൽ വീട്ടിൽ വിഷ്ണു (31), ഇടവാക്കോട് സജി ഭവനിൽ ജിത്ത് (28), ചേഞ്ചേരി ലക്ഷം വീട്ടിൽ ജിഷ്ണു (24),  കല്ലിയൂർ കുളക്കോട്ടുകോണം കുന്നുംപുറത്ത് വീട്ടിൽ യദു (18),  നാലാഞ്ചിറ അക്ഷയ ഗാർഡനിൽ ജിതിൻ (31, കാപ്പിരി ജിതിൻ),  ശ്രീകാര്യം ചെറുവയ്ക്കൽ ചാമവിള വീട്ടിൽ സൂരജ് (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇടവാക്കോടുനിന്ന് അരുൺ രാജിൻ്റെ വാഹനം രണ്ടുപേർ ചേർന്ന് ഓട്ടം വിളിച്ചു. കുറച്ചു ദൂരം സഞ്ചരിച്ചതിന് പിന്നാലെ മറ്റുള്ളവരും വഴിയിൽ നിന്ന് കയറി. ആളൊഴിഞ്ഞ പ്രദേശമെത്തിയതോടെ സംഘം വാഹനം നിർത്താൻ ആവശ്യപ്പെടുകയും അരുൺ രാജിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കൈയിലുണ്ടായിരുന്ന ആറായിരം രൂപയും ഫോണും ഉൾപ്പടെ കവർന്നു. ഇതിനിടെ അരുൺ രാജ് ഉച്ചത്തിൽ നിലവിളച്ചതോടെ പ്രതികൾ രക്ഷപെട്ടു. മുഖത്തും ശരീരത്തിലും ആഴത്തിൽ മുറിവേറ്റടെ മെഡിക്കൽ കോളെജ്ആ ശുപത്രിയിൽ ചികിത്സതേടി. പിന്നാലെയാണ് മണ്ണന്തല പൊലീസിൽ പരാതി നൽകിയത്.സംഭവത്തിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എയർപോർട്ടിൽ നിന്ന് മടങ്ങവേ മൂവാറ്റുപുഴയിൽ കാർ തലകീഴായി മറിഞ്ഞു; പിഞ്ച് കുഞ്ഞ് ഉൾപ്പെടെ 4 പേർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കടലിൽ മുങ്ങി തിരുവനന്തപുരം കളക്ടറുടെ പുതിയ പ്രചാരണം; കോവളത്ത് കടലിനടയിൽ പ്ലക്കാർഡുമായി ബോധവൽക്കരണം