
കൊച്ചി: സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാത്രം ബ്രോഡ് കാസ്റ്റിംഗ് അവകാശമുള്ള ചാനലുകൾ neeplay, mhdtworld വെബ്സൈറ്റ്കളിലൂടെ പ്രചരിപ്പിച്ച അഡ്മിൻ മാരെ പിടികൂടി കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ. Neeplay വെബ്സൈറ്റ് അഡ്മിൻ ഷിബിൻ (38) മലപ്പുറം ആനക്കയത്തു നിന്നും, mhdtworld വെബ്സൈറ്റ് അഡ്മിൻ മുഹമ്മദ് ഷെഫിൻസ് (32) നെ പെരുമ്പാവൂർ അറക്കപ്പടിയിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്.
ഈ വെബ്സൈറ്റുകളിൽ കൂടി നിരവധി കാഴ്ചക്കാരെ കിട്ടിയിരുന്ന പ്രതികൾക്ക് ലക്ഷക്കണക്കിന് രൂപയാണ് മാസം വരുമാനം ലഭിച്ചിരുന്നത്. Star india ഗ്രൂപ്പിന് കാഴ്ച്ചക്കാർ കുറയുന്നതോടെ കോടി കണക്കിന് രൂപയുടെ നഷ്ടം ആണ് ഉണ്ടായിരുന്നത്. ഈ വെബ്സൈറ്റ് വഴി ചാനൽ ബ്രോഡ്കാസ്റ്റിംഗ് നടത്തുന്നതിലൂടെയാണ് വലിയ നഷ്ടം സ്റ്റാർ ഇന്ത്യ ഗ്രൂപ്പിനുമുണ്ടായത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശാനുസരണം കൊച്ചി സിറ്റി ഡി സി പിയുടെ നേത്രത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സന്തോഷ് പി ആർ, SI ബാബു എൻ ആർ, എഎസ്ഐ ശ്യാം, എഎസ്ഐ ഗിരീഷ്, എസ്സിപിഒ അജിത് രാജ്, നിഖിൽ ജോർജ്, അജിത് ബാലചന്ദ്രൻ, സിപിഒ ബിന്തോഷ്, സിപിഒ ഷറഫ്, സിപിഒ ആൽഫിറ്റ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam