കൊതുകിനെ തുരത്താന്‍ 12 കോടി, കൊച്ചി കോര്‍പ്പറേഷന്‍റെ ബജറ്റ് പ്രഖ്യാപനം

Published : Mar 25, 2022, 09:20 AM IST
കൊതുകിനെ തുരത്താന്‍ 12 കോടി, കൊച്ചി കോര്‍പ്പറേഷന്‍റെ ബജറ്റ് പ്രഖ്യാപനം

Synopsis

കൊതുകിനും കൊതുകുകടിക്കും പേര് കേട്ട കൊച്ചിയിൽ കൊച്ചുപ്രാണിയെ തുരത്താൻ വകയിരുത്തിയത് പന്ത്രണ്ട് കോടി രൂപയാണ്. ഇത്രയും പണത്തിന്റെ എന്ത് പദ്ധതിക്കാണ് പ്ലാനിടുന്നതെന്നതിന് വ്യക്തമായ ഉത്തരം കിട്ടാത്ത ബജറ്റ് പ്രസംഗത്തിന് ശേഷം മേയറുടെ വിശദീകരണവുമുണ്ടായി.

കൊച്ചി കോർപറേഷൻ ബജറ്റിൽ ഇത്തവണ കൊതുകിനെ (Mosquito menace) തുരത്താൻ 12 കോടി. കൊതുകുനിർമാർജനം മുതൽ മുതൽ ഷീ ലോഡ്ജ് വരെ 200 ഓളം പദ്ധതികളാണ് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തവണത്തെ ബജറ്റ് അവതരണത്തിന്  ശേഷം കൂടുതലുയർന്നത് കൊതുകുനിവാരണ പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. കൊതുകിനും കൊതുകുകടിക്കും പേര് കേട്ട കൊച്ചിയിൽ കൊച്ചുപ്രാണിയെ തുരത്താൻ വകയിരുത്തിയത് പന്ത്രണ്ട് കോടി രൂപയാണ്. ഇത്രയും പണത്തിന്റെ എന്ത് പദ്ധതിക്കാണ് പ്ലാനിടുന്നതെന്നതിന് വ്യക്തമായ ഉത്തരം കിട്ടാത്ത ബജറ്റ് പ്രസംഗത്തിന് ശേഷം മേയറുടെ വിശദീകരണവുമുണ്ടായി.

ഇതുവരെ ചെയ്തതായിരുന്നില്ല യഥാർത്ഥ കൊതുക് നിർമാർജന വഴി, കാനകളിൽ നിന്നും അല്ലാതെയും വരുന്ന കൊതുകിനെ തുരത്താൻ നൂതന വഴികൾ ബജറ്റിലുണ്ടെന്നും മേയർ. കഴിഞ്ഞ ഓരോ ബജറ്റിലും ഓരോ കോടി രൂപ വർധിപ്പിച്ചാണ്, ഇത്തവണത്തെ 1059 കോടി രൂപയുടെ ബജറ്റിൽ കൊതുകിനായി മാത്രം 12 കോടി മാറ്റി വെച്ചത്. 

ജനങ്ങൾ ഉറങ്ങാത്ത കൊച്ചി, കൊതുക് ശല്യം സഹിക്കാനാവുന്നില്ലെന്ന് വിനയ് ഫോ‍ർട്ട്

കൊതുക് ശല്യം സഹിക്കാനാവാതെ കൊച്ചി കോ‍ർപ്പറേഷനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ വിനയ് ഫോ‍ർട്ട് . 'ഇതുവരെയും പരിഹരിക്കാതെ പോയ ​ഗുരുതര പ്രശ്നം. ഞങ്ങളെ രക്ഷിക്കൂ' - എന്ന ക്യാപ്ഷനോടെയാണ് കൊതുക് ശല്യത്തെ കുറിച്ച്  വിനയ് ഫോർട്ട് പോസ്റ്റ് ചെയ്തിരക്കുന്നത്. ജനങ്ങൾ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിൻ കോ‍ർപ്പറേഷൻ, അധികാരികൾ കണ്ണ് തുറക്കുക എന്ന കാർഡും താരം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കാ‍ർഡിൽ രക്തം ഊറ്റിക്കുടിക്കുന്ന ഒരു കൊതുകിന്റെ ചിത്രവും നൽകിയാണ് താനടക്കമുള്ള കൊച്ചിക്കാ‍ർ അനുഭവിക്കുന്ന കൊതുക് ശല്യം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ കൊതുക് ശല്യം രൂക്ഷമായി തുടരുമ്പോഴും കോ‍ർപ്പറേഷൻ യാതൊന്നും ചെയ്യുന്നില്ലെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്. രാത്രി ഉറക്കം പോലുമില്ലെന്നാണ് പലരും പരാതി പറയുന്നത്. 

കൊച്ചിയിലെ വെള്ളക്കെട്ടുകൾക്ക് കാരണം നഗരസഭയുടെ പണിതീരാ പദ്ധതികൾ മാത്രമല്ല

ചെറിയ മഴ പെയ്താൽ പോലും കൊച്ചിയിൽ വെള്ളക്കെട്ടുണ്ടാകുന്നതിന് കാരണം നഗരസഭയുടെ പണിതീരാ പദ്ധതികൾ മാത്രമല്ല. വെള്ളക്കെട്ടിന് ഒരു കാരണം അടഞ്ഞ തോടുകളും കാനകളുമാണ്. പക്ഷേ അതിന് കാരണം കാലാകാലങ്ങളിൽ കാനയിൽ നിന്ന് മാറ്റാത്ത മണലും ചെളിയും മാത്രമല്ല. ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ അടക്കമുള്ള മാലിന്യങ്ങളാണ്. നഗരത്തിലെത്തുന്നവർ മാലിന്യം റോഡിലും കാനകളിലും വലിച്ചെറിയുന്നുവെന്നാണ് നാട്ടുകാരുടെ വാദം. ഏഴ് ലക്ഷത്തിലധികം പേർ താമസിക്കുന്ന നഗരം ദിനംപ്രതി പുറം തള്ളുന്നത് കുറഞ്ഞത് 300ടൺ മാലിന്യമാണ്. മാലിന്യം സ്വന്തം ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് ജനങ്ങൾക്കും വേണം എങ്കിലേ കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാനാകൂ. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്