കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

Published : Oct 09, 2026, 08:19 PM IST
arrest

Synopsis

ചെങ്ങമനാടുള്ള മലഞ്ചരക്ക് കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിലായി.

കൊച്ചി: കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ വരുന്ന മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കാലടി മറ്റൂർ അയ്യൻകര വീട്ടിൽ മനോജ് കുമാർ (23), അങ്കമാലി പാലിയേക്കര വീട്ടിൽ മിഥുൻ (37) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 16ന് രാത്രി 11 മണിയോടെയാണ് സംഭവം.

ഇരുചക്ര വാഹനത്തിൽ എത്തിയ മോഷ്ടാക്കൾ ചെങ്ങമനാടുള്ള മലഞ്ചരക്ക് കടയുടെ ഷട്ടർ കുത്തി തുറന്ന് അകത്ത് പ്രവേശിച്ച് ഒരു ലക്ഷത്തോളം രൂപ വില വരുന്ന ജാതിക്ക, ജാതി ഫ്ലവർ, ജാതിപരിപ്പ്, അടയ്ക്ക തുടങ്ങിയവ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മനോജ് കുമാറിന് കാലടി അങ്കമാലി കോതമംഗലം, കുറുപ്പംപടി, ഏലൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി 10 കേസുകളുണ്ട്.

മിഥുൻ ഉടുമ്പൻചോല എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലും, ആലുവ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്. ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ അങ്കമാലി സർക്കിൾ ഇൻസ്പെക്ടർ കെആർ രൂപേഷ് ചെങ്ങമനാട് എസ്എച്ച്ഒ പിഎം റഷീദ്, എസ്ഐ അജീഷ്, എഎസ്ഐ മാരായ ഷൈജു അഗസ്റ്റിൻ, പ്രസാദ് സീനിയർ സി പി ഒമാരായ കിഷോർ, രഞ്ജിത്ത്, മൃദുൽ കുമാർ, യശ്വന്ത് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടുക്കി പഴയ കൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച് കടത്തിയ കേസ്, മുൻ പൂജാരി അറസ്റ്റിൽ
പ്ലം കേക്കുകൾക്കായി 4,000 കിലോ ചേരുവകൾ; ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു