അപകടത്തില്‍ പരിക്കേറ്റ കുടക് സ്വദേശി മരിച്ചു

Published : Dec 22, 2021, 06:05 PM ISTUpdated : Dec 22, 2021, 06:12 PM IST
അപകടത്തില്‍ പരിക്കേറ്റ കുടക് സ്വദേശി മരിച്ചു

Synopsis

വാഹനാപകടത്തിൽ പരിക്കേറ്റ കുടക് സ്വദേശി മരിച്ചു. കുടക് കൊണ്ടങ്കേരി സ്വദേശി അബ്ദുര്‍റഊഫ് (33) ആണ് ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജിൽ മരിച്ചത്

കോഴിക്കോട്:  വാഹനാപകടത്തിൽ പരിക്കേറ്റ കുടക് സ്വദേശി മരിച്ചു. കുടക് കൊണ്ടങ്കേരി സ്വദേശി അബ്ദുര്‍റഊഫ് (33) ആണ് ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജിൽ മരിച്ചത്. കുടകില്‍ നിന്നും കോഴിക്കോക്ക് വരുമ്പോൾ വടകരയില്‍ വെച്ചുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്.  

ഈ മാസം ഒമ്പതിന്നായിരുന്നു അപകടം. അപടകത്തില്‍ മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റിരുന്നു. പിതാവ്: ശാദുലി. മാതാവ്: അഫ്‌സ. സഹോദരങ്ങല്‍: അശ്രഫ് അഹ്‌സനി, മുഖ്താര്‍ സഅദി, സത്താര്‍ അഹ്സനി. ഭാര്യ: സഫ്രീന. മക്കള്‍: റബീഅ് (രണ്ടര), ഫാത്വിമ ജഅറ(ഒന്ന്).

കാര്‍ മതിലില്‍ ഇടിച്ചു; ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സിനിമ സീരിയല്‍ താരത്തിന് പരിക്ക്

സിനിമ സീരിയല്‍ താരം തനിമയ്ക്ക് വാഹനാപകടത്തില്‍ (Road accident) പരിക്ക്. മണ്ണാര്‍ക്കാട്ടുനിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിമയുടെ (Artist Tanima) കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തനിമയ്ക്കും സഹയാത്രികരായ രമ, ബിന്ദു, മീനാക്ഷി, പ്രദീപ് കുമാര്‍ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. 

അഞ്ചുപേരെയും മണ്ണാര്‍ക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണ മണ്ഡപത്തിന് സമീപത്ത് വച്ച് കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ