ദേശീയപാത കരാർ കമ്പനിക്ക് 50,000 രൂപ പിഴയിട്ട് കൊടകര ഗ്രാമപഞ്ചായത്ത്; കാരണം അതിഥി തൊഴിലാളികളും ശുചിത്വമില്ലായ്മ

Published : Oct 08, 2025, 12:26 PM IST
migrant workers camp

Synopsis

കൊടകരയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ അതിഥി തൊഴിലാളി ക്യാമ്പിൽ ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഗുരുതരമായ മാലിന്യ പ്രശ്നങ്ങൾ കണ്ടെത്തി. 

തൃശൂര്‍: കൊടകര ഗ്രാമപഞ്ചായത്തില്‍ ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ജില്ലാ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ജൈവമാലിന്യങ്ങള്‍ പുറത്ത് കൂട്ടിയിട്ടതായും അജൈവ മാലിന്യം വലിച്ചെറിഞ്ഞതായും ദ്രവമാലിന്യം തൊട്ടടുത്തുള്ള പാടശേഖരത്തേക്ക് ഒഴുക്കിവിടുന്നതായും കണ്ടെത്തി. പൊതു ശുചിത്വമില്ലായ്മയും പരിശോധനയില്‍ കണ്ടു.

കേരള പഞ്ചായത്ത്‌രാജ് ആക്ടിലെ വിവിധ സെക്ഷനുകള്‍ പ്രകാരം അമ്പതിനായിരം രൂപ പിഴ ചുമത്തി കരാര്‍ കമ്പനി മാനേജര്‍ക്ക് നോട്ടീസ് നല്‍കി. കൂടാതെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. അശാസ്ത്രീയ മാലിന്യ സംസ്‌കരണം കണ്ടെത്തുകയും പല സ്ഥലങ്ങളിലും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായും കണ്ടു.

വീഴ്ച പറ്റിയ സ്ഥാപനങ്ങള്‍ക്ക് വിവിധ സെക്ഷനുകള്‍ പ്രകാരം പിഴ ചുമത്തി നോട്ടീസ് നല്‍കി. ആകെ 70000 രൂപ പിഴ ചുമത്തി. ജില്ലാ സ്‌ക്വാഡ് ടീം ലീഡര്‍ രജിനേഷ് രാജന്‍, ടീം അംഗം രശ്മി പി.എസ്, കൊടകര ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സുനില്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിധിന്‍ ദേവസി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍