പഞ്ചായത്ത് ജീവനക്കാരും വയലിലിറങ്ങി; വിളഞ്ഞത് നൂറ് മേനി

Published : Feb 01, 2019, 04:04 PM IST
പഞ്ചായത്ത് ജീവനക്കാരും വയലിലിറങ്ങി; വിളഞ്ഞത് നൂറ് മേനി

Synopsis

തരിശ് നിലങ്ങളും വയലുകളും കൃഷിയോഗ്യമാക്കുന്നതിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരും വയലിലേക്കിറങ്ങിയപ്പോൾ വിളഞ്ഞത് നൂറു മേനി. 

കോഴിക്കോട്: തരിശ് നിലങ്ങളും വയലുകളും കൃഷിയോഗ്യമാക്കുന്നതിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരും വയലിലേക്കിറങ്ങിയപ്പോൾ വിളഞ്ഞത് നൂറു മേനി. ചെറുവാടി കട്ടപ്പാടത്തെ പുഞ്ചപ്പാടം വയലിലാണ് പഞ്ചായത്ത് ഓഫിസിലെ ടെക്നിക്കൽ അസിസ്റ്റന്റ് അജ്നാസ്, എൻ.ആർ.ഇ.ജി അസിസ്റ്റന്റ് എൻജിനിയർ റാസിക്, ഓവർസിയർ മുഹമ്മദ് അർഷാദ്, ഓഫിസ് അസിസ്റ്റന്റ് ബഷീർ നെച്ചിക്കാട്ട് എന്നിവർ നെൽകൃഷിയിറക്കിയത്. 

രാവിലെയും വൈകുന്നേരങ്ങളിലും കൃഷിയിടത്തിലെത്തിയാണ് ഇവർ നെൽകൃഷി പരിചരിച്ചത്. തങ്ങളുടെ ഡ്യൂട്ടി സമയങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളേയും ജോലിക്ക് വെച്ചു. ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റെയും പൂർണ പിന്തുണ കൂടി ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇവരുടെ കൃഷിയിലെ വിളവ് കണ്ടറിഞ്ഞ് സമീപവയലുകളിലും നിരവധി കർഷകർ നെൽകൃഷി ആരംഭിച്ചിട്ടുണ്ട്. പൂർണമായും ജൈവ രീതിയിൽ ഉമ ഇനത്തിൽപ്പെട്ട അത്യുൽപ്പാദനശേഷിയുള്ള നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്.  നെൽകൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രിയദർശിനി അങ്ങനയങ്ങ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകില്ല! ആഗ്നസ് റാണി പോരിനിറങ്ങി; മത്സരിക്കാൻ തീരുമാനിച്ച് യുഡിഎഫ്
നട്ടുച്ചക്ക് വീട്ടുപറമ്പിലെ കിണറ്റിൽ നിന്ന് ശബ്ദം, ഓടിയെത്തി നോക്കിയപ്പോൾ വീണു കിടക്കുന്നത് കുഞ്ഞുങ്ങളുൾപ്പെടെ ഏഴ് കാട്ടുപന്നികൾ