കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പിടിയിൽ 

Published : Jul 11, 2022, 12:47 PM ISTUpdated : Jul 20, 2022, 12:28 PM IST
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പിടിയിൽ 

Synopsis

പടുതാ കുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വിജിലൻസ് ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 

ഇടുക്കി : കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വിജിലൻസിന്റെ പിടിയിൽ. കൊക്കയാർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ എൻ ദാനിയേലാണ് പിടിയിലായത്. പടുതാ കുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വിജിലൻസ് ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 

കൈക്കൂലിയുമായി അപേക്ഷകനൊപ്പം ഉണ്ടായിരുന്നത് വിജിലൻസ്, പണം കൈപ്പറ്റിയതിന് പിന്നാലെ പഞ്ചായത്ത് ഓവർസിയർ പിടിയിൽ

തിരുവനന്തപുരം: കെട്ടിടം നവീകരിക്കാൻ അനുമതി നൽകുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം വിളപ്പിൽ പ‍ഞ്ചായത്തിലെ ഓവർസിയർ ശ്രീലതയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ശ്രീലതയെ പിടികൂടിയത്.

രണ്ടുനില കെട്ടിടത്തിന്റെ മുകളിൽ നിർമ്മാണം നടത്താനുള്ള അനുമതി തേടിയാണ് വിളപ്പൽ പ‌ഞ്ചായത്തിൽ താമസിക്കുന്ന അൻസാരി അപേക്ഷ നൽകിയത്. നിർമ്മാണം നടത്തുന്നതിലെ തടസ്സങ്ങള്‍ ചൂണ്ടികാട്ടി ഓവർസിയർ ശ്രീലത അപേക്ഷ പല പ്രാവശ്യം മടക്കി. നിയമപരമായി നിർമ്മാണത്തിന് അനുമതി നൽകാൻ തടസ്സമുണ്ടെന്നായിരുന്നു മറുപടി. ഒടുവിൽ അനുമതി നൽകാൻ ഓവർസിർ പണം ആവശ്യപ്പെട്ടു. ഇക്കാര്യം  അപേക്ഷകൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു.

ഇന്ന് പതിനായിരം രൂപ പഞ്ചായത്ത് ഓഫീസിൽ വച്ച് കൈമാറാനായിരുന്നു നിർദ്ദേശം. ഇത് പ്രകാരം അൻസാരി ശ്രീലതയ്ക്ക് പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം സ്ഥലത്തെത്തി ഓവർസിയറെ കൈയോടെ പിടികൂടി. വിജിലൻസ് സ്പെഷ്യൽ സെൽ എസ്പി അജയകുമാറിന്റെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. അപേക്ഷകർക്ക് ഒപ്പം എത്തിയവർ വിജിലൻസ് ഉദ്യോഗസ്ഥരാണെന്ന് അറിയാതെയാണ് ഓവർസിയറായ ശ്രീലത കൈക്കൂലി വാങ്ങിയത്. ഈ സമയത്താണ് ഉദ്യോഗസ്ഥർ തങ്ങൾ വിജിലൻസിൽ നിന്നാണെന്നും നിയമപ്രകാരമുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും ശ്രീലതയെ അറിയിച്ചത്. അഴിമതി ആരോപണങ്ങളെ തുടർന്ന് ആറ് മാസം മുൻപ് ഇതേ പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ഓവർസിയർ ശ്രീലത വിജിലൻസ് നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെയാണ് പരാതിക്കാരൻ നേരിട്ട് വിജിലൻസിനെ സമീപിച്ചത്. 

 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ