അടിമാലി പഞ്ചായത്തിലെ ഭരണനഷ്ടം; കളം മാറ്റി യുഡിഎഫിലെത്തി പ്രസിഡന്‍റായി സനിത, പരാതിയുമായി എല്‍ഡിഎഫ്

Published : Jul 11, 2022, 08:37 AM IST
അടിമാലി പഞ്ചായത്തിലെ ഭരണനഷ്ടം; കളം മാറ്റി യുഡിഎഫിലെത്തി പ്രസിഡന്‍റായി സനിത, പരാതിയുമായി എല്‍ഡിഎഫ്

Synopsis

സിപിഐ പ്രതിനിധിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷം കൂറുമാറി യുഡിഎഫിനോപ്പം ചേര്‍ന്ന്  പഞ്ചായത്ത് പ്രസിഡന്‍റായെന്നാണ് ആരോപണം. അതേസമയം കൂറുമാറ്റം നടന്നിട്ടില്ലെന്നും നിയമപോരാട്ടം നടത്തുമെന്നും യുഡിഎഫ് പ്രതികരിച്ചു

തൊടുപുഴ: അടിമാലി പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിച്ചു. സിപിഐ പ്രതിനിധിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷം കൂറുമാറി യുഡിഎഫിനോപ്പം ചേര്‍ന്ന്  പഞ്ചായത്ത് പ്രസിഡന്‍റായെന്നാണ് ആരോപണം. അതേസമയം കൂറുമാറ്റം നടന്നിട്ടില്ലെന്നും നിയമപോരാട്ടം നടത്തുമെന്നും യുഡിഎഫ് പ്രതികരിച്ചു.

അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്; ഇരുപത്തിരണ്ടുകാരി പ്രസിഡന്‍റ്

21 അംഗങ്ങളുടെ അടിമാലി ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതില്‍ സിപിഐ പ്രതിനിധിയായി ഇടതുമുന്നണിയിലുണ്ടായിരുന്ന സനിതാ സജിയും സ്വതന്ത്രനും യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ  പിന്തുണച്ചതോടെ  ഇടത് മുന്നണിക്ക് ഭരണം നഷ്ടമാവുകയായിരുന്നു.  പന്നീട്  സനിത സജിയെ പ്രസിഡന്‍റാക്കി യുഡിഎഫിന്‍റെ ഭരണസമിതി അധികാരത്തിലുമെത്തി.

ഇതോടെയാണ് സനിതക്കെതിരെ ഇടതുനേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിച്ചത്. എന്നാല്‍, സനിതയുടെ ചുവടുമാറ്റം കൂറുമാറ്റ നിരോധന  നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്നാണ് യുഡിഎഫ് പറയുന്നത്.  22 വയസുകാരിയായ സനിതയാണ്  നിലവില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇടുക്കി ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്‍റ്.

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, മരുന്ന് ക്ഷാമവും, അവഗണനയില്‍ അടിമാലി താലൂക്ക് ആശുപത്രി

ഇടുക്കി: ആവശ്യത്തിന് മരുന്നോ ചികിത്സിക്കാന്‍ വേണ്ട ഡോക്ടര്‍മാരോ ഇല്ലാത്ത സ്ഥിതിയാണ് ഇടുക്കി ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയായ അടിമാലിയുടേത്. രണ്ട് താലുക്കുകളില്‍ നിന്നായി പ്രതിദിനം ആയിരത്തിലധികം പേര്‍ ചികിത്സ തേടുന്ന ആശുപത്രിയിലാണ് ഈ ദുര്‍ഗതി. ചില മരുന്നകുള്‍ക്ക് മാത്രമേ ക്ഷാമമുള്ളെന്നും ഉടന്‍ പരിഹരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.  

രണ്ടു താലൂക്കുകളിലായി 20 തില്‍ അധികം പഞ്ചായത്തുകള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ജില്ലയില്‍ എറ്റവുമധികം ആദിവാസികള്‍ ചികിത്സയ്ക്ക് എത്തുന്ന സ്ഥലവും ഇതാണ്. ആശുപത്രി കണക്ക് പ്രകാരം മുമ്പ് പ്രതിദിനം ആയിരത്തിനടുത്ത് രോഗികളായിരുന്നു ചികിത്സയ്ക്ക് എത്തിയിരുന്നത്. എന്നാല്‍  ഇപ്പോള്‍ സ്ഥിതി വ്യത്യസ്ഥമാണ്. കിടത്തി ചികിത്സയ്ക്കായി 80 കിലോമീറ്ററ്‍ സഞ്ചരിച്ച് മറയൂരില്‍ നിന്നും വട്ടവടയില്‍ നിന്നുമെത്തുന്നവര്‍ പോലും നിരാശരായി മടങ്ങുകയാണ്. പല സ്പെഷ്യാലിറ്റി വിഭാഗത്തിലും ഡോക്ടര്‍മാരില്ല.

മൊത്തം 25 ഡോക്ടര്‍മാര്‍ വേണ്ടിടത്തുള്ളത് 10 പേര്‍ മാത്രമാണുള്ളത്. ഗൈനക്കോളജിയിലും അസ്ഥിരോഗ വിഭാഗത്തിലും മാത്രമാണ് സ്ഥിരം ഡോക്ടര്‍മാരുള്ളത്.  ജൂനിയര്‍ ഡോക്ടര്‍മാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് അത്യാഹിത വിഭാഗത്തിലും ഔട്ട് പേഷ്യന്‍റ് വിഭാഗത്തിലുമുണ്ടാക്കുന്നത്. ഇതിലും ഭീകരമാണ് മരുന്നുകളുടെ ക്ഷാമം. നഴ്സിംഗ് അസിസ്റ്റന്‍റുമാരുടെയെടക്കം ആശുപത്രിയിലെ നിരവധി തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നു.  മരുന്നിന്‍റെ കുറവ് താല്‍കാലിക ക്ഷാമം മാത്രമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ഡോക്ടര്‍മാരുടെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന് പറയാന്‍ വകുപ്പ് തയ്യാറുമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയിൽ അകപ്പെട്ടു, കടലിലേക്ക് തിരികെ തള്ളി വിട്ട് പ്രദേശവാസികൾ