
അഞ്ചാലുംമൂട്: വാഹനാപകടത്തില്‍ (Accident) ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെ വാഹനം അപകടത്തില്‍പ്പെട്ട് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്. തൃക്കരുവ പഞ്ചായത്ത് അംഗവും ബിജെപി (BJP) നേതാവുമായ മഞ്ജു, ദിലീപ്, രാജീവ്, അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം ആശുപത്രിയില്‍ നിന്ന് മടങ്ങവേ ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തില്‍ പരിക്കേറ്റ പ്രാക്കുളം സ്വദേശി അനീഷ് എന്ന യുവാവിനെ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്നു. ദിലീപായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പുലര്‍ച്ചയോടെ കല്ലമ്പലം ജങ്ഷനിലാണ് അപകടമുണ്ടായത്. ഇവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു.
വിദ്യാര്‍ത്ഥിയെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു യുവാവ് പിടിയില്‍
മൂവാറ്റുപുഴ: സ്‌കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വാരിക്കാട്ട് പുതുശേരിക്കല്‍ ഷാനി(26) എന്ന യുവാവിനെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. നഗരത്തിലെ മീന്‍ സ്റ്റാള്‍ ഉടമയായ പ്രതി രാവിലെ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പൊലീസ് പുറത്തുവിടുകയും ചെയ്തു. മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ സി കെ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ എസ്‌ഐ ആര്‍ അനില്‍കുമാര്‍, എഎസ്‌ഐ അലി സിഎസ്, സിപിഒ ദിലീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.