
കൊല്ലം: കൊല്ലം ചവറയിൽ നിർമാണം നടക്കുന്ന ദേശീയപാതയിലെ കോൺക്രീറ്റ് ഡിവൈഡറിൽ ഇരുചക്ര വാഹനം ഇടിച്ചു കയറി ഗൃഹനാഥൻ മരിച്ചു. ചവറ കൊറ്റൻകുളങ്ങര സ്വദേശി പ്രകാശ് ആണ് മരിച്ചത്. ദേശീയ പാതയിൽ ചവറ പാലത്തിനു സമീപത്തായിരുന്നു അപകടം. അപകടത്തിൽപ്പെട്ട് കിടക്കുന്ന പ്രകാശിനെ പുലർച്ചെ മൂന്ന് മണിയോടെയാണ് വഴിയാത്രക്കാരൻ കണ്ടത്. ചവറ പൊലീസ് എത്തി പ്രകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിർമാണം നടക്കുന്ന റോഡിൽ അപകടങ്ങൾ പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.