മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മരിച്ചു

Published : Nov 15, 2020, 02:21 PM IST
മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മരിച്ചു

Synopsis

ദേശീയപാതയില്‍ തോട്ടപ്പള്ളി പാലത്തില്‍ ഇന്ന്  രാവിലെയായിരുന്നു അപകടം.  

തോട്ടപ്പള്ളി: മകന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് പിതാവ് മരിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൊല്ലം പള്ളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം അഹമ്മദ്കുഞ്ഞിന്റെ മകന്‍ എ.എം.അന്‍സാരി (50)യാണ് മരിച്ചത്. ദേശീയപാതയില്‍ തോട്ടപ്പള്ളി പാലത്തില്‍ ഇന്ന്  രാവിലെയായിരുന്നു അപകടം. മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

മകന്‍ അന്‍വറാണ് കാറോടിച്ചിരുന്നത്. നിയന്ത്രണംതെറ്റിയ കാര്‍ പാലത്തില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് അപകടം. സംഭവ സ്ഥലത്തുവെച്ചു തന്നെ അന്‍സാരി മരിച്ചു. പരിക്കേറ്റ അന്‍വറിനെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുള്ളവര്‍ക്കും പരിക്കില്ല. കൊല്ലം ഡി സി സി അംഗമാണ് അന്‍സാരി. കൊല്ലൂര്‍വിള മുന്‍ പഞ്ചായത്തംഗവുമാണ്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്