കൊവിഡ് ഭീതി മാറുന്നു; സജീവമാകാനൊരുങ്ങി റൈഡിംഗ് സംഘങ്ങള്‍

By Web TeamFirst Published Nov 15, 2020, 10:08 AM IST
Highlights

വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ കൂട്ടമായുള്ള ബൈക്ക് യാത്രകളും പതുക്കെ മടങ്ങിയെത്തുകയാണ്. 

കോഴിക്കോട്: കൊവിഡ് പേടിയൊക്കെ മാറി വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ചെറു ബൈക്ക് റൈഡിംഗ് സംഘങ്ങളും സജീവമാകുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നിന്ന് വയനാട്ടിലേക്ക് ബൈക്കിൽ യാത്ര തിരിച്ചത് ഇരുപത്തിയഞ്ചോളം വനിതകളാണ്.

മഞ്ഞും മനോഹാരിതയും സന്തോഷവും തേടിയുള്ള യാത്രകൾ വീണ്ടും. ഏഴുമാസത്തെ കൊവിഡ് ഭീതിക്ക് തൽക്കാലം വിട. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ കൂട്ടമായുള്ള ബൈക്ക് യാത്രകളും പതുക്കെ മടങ്ങിയെത്തുകയാണ്. വലിയ യാത്രകളുടെ തുടക്കം. ആദ്യം പക്ഷേ ചെറുത്. കൊവിഡാനന്തര പ്രകൃതിയെ അറിഞ്ഞ്, കോഴിക്കോട് നിന്ന് വയനാട്ടിലേക്ക്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചൊരു കുഞ്ഞ് യാത്ര.

പണ്ട് പോയ യാത്രകളുടെ ഓർമ്മകളിലാണ് പലരും അടച്ചിടൽ തള്ളിനീക്കിയത്. ആകെയുള്ള ആശ്വാസം ഇതായിരുന്നു. ജില്ലാ കളക്ടർ സാംബശിവ റാവു യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. കാലിക്കറ്റ് റൈഡിംഗ് ഫാമിലിയാണ് വുമൺ ഓൺ റീലിന്‍റെ സംഘാടകർ.

click me!