'പൊളി ശരത്തേ, ട്രാക്ക് മാറ്റ്'; സെറ്റ് സാരിയും കൂളിംഗ് ഗ്ലാസും, വൈറലായി കൊല്ലം കളക്ടറുടെ ഡാൻസ് വീഡിയോ

Published : Aug 26, 2023, 05:42 PM IST
'പൊളി ശരത്തേ, ട്രാക്ക് മാറ്റ്'; സെറ്റ് സാരിയും കൂളിംഗ് ഗ്ലാസും, വൈറലായി കൊല്ലം കളക്ടറുടെ ഡാൻസ് വീഡിയോ

Synopsis

സെറ്റ് സാരിയും കൂളിം ഗ്ലാസും ധരിച്ചുള്ള കള്കടറുടെ ഡാൻസിന് വൻ സ്വീകരണമാണ് ലഭിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. 

കൊല്ലം: കളക്ട്രേറ്റിലെ ഓണാഘോഷം കളറാക്കി ജില്ലാ കളക്ടർ അഫ്സനാ പർവീൺ. കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ആണ് അഫ്സനാ പർവീൺ ഡാൻസ് ചെയ്തത്. ഡാൻസിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓണപ്പാട്ടിനും പിന്നീട് ട്രാക്ക് മാറ്റി സിനിമാറ്റിക് സെറ്റെപ്പുമായും തകർപ്പൻ പ്രകടനം കാഴ്ച വെച്ച കളക്ടറെ കൈയ്യടിച്ച് സഹപ്രവർത്തകർ പ്രോത്സാഹിപ്പിച്ചത്. 

ആദ്യം ഓണപ്പാട്ടിന് ചുവട് വെച്ച കളക്ടർ പിന്നീട് ട്രാക്ക് മാറ്റി സിനിമാറ്റിക് ഡാൻസുമായി രംഗത്തെത്തി. സെറ്റ് സാരിയും കൂളിം ഗ്ലാസും ധരിച്ചുള്ള കള്കടറുടെ ഡാൻസിന് വൻ സ്വീകരണമാണ് ലഭിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. 2021ൽ ആണ് അഫ്‌സാന പർവീൺ ഐ.എ.എസ്‌ കൊല്ലം ജില്ലാ കളക്ടറായി ചുമതലയേറ്റത്.  

2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അഫ്‌സാന ബിഹാറിലെ മുസാഫിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയാണ് സ്വദേശം. ചിത്രരചനയിലും പെയിന്‍റിങ്ങിലും പഠനകാലത്ത് സംസ്ഥാനതല പുരസ്‌കാരം നേടിയിട്ടുള്ള അഫ്‌സാനയുടെ ഒഴിവുകാല വിനോദങ്ങൾ സംഗീതവും നൃത്തവുമാണ്.

Read More : വാർഡിലേക്ക് കുടിവെള്ളമില്ല, വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

PREV
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട