കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു, കടിയേറ്റത് വീടിനകത്ത് ഗ്യാസ് കുറ്റിയുടെ സമീപത്ത് നിന്നും

Published : Sep 11, 2026, 04:32 PM IST
Snake bite death

Synopsis

വീടിനകത്ത് വച്ചിരുന്ന ഗ്യാസ് കുറ്റിയുടെ സമീപത്തു നിന്നാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നൽകി. തുടർന് വീട്ടിലെത്തിയ ശാലിനി വിശ്രമത്തിലായിരുന്നു.

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കടയ്ക്കല്‍ ചരിപ്പറമ്പ് വിളയില്‍ അമൃതത്തില്‍ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് ശാലിനിയെ പാമ്പ് കടിച്ചത്. വീടിനകത്ത് വച്ചിരുന്ന ഗ്യാസ് കുറ്റിയുടെ സമീപത്തു നിന്നാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നൽകി. തുടർന് വീട്ടിലെത്തിയ ശാലിനി വിശ്രമത്തിലായിരുന്നു.

കഴിഞ്ഞ ദിവസം വീണ്ടും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ വീണ്ടും അഞ്ചലിലെ ആശുപത്രിയില്‍ എത്തി മരുന്ന് വാങ്ങി. അസ്വസ്ഥതകള്‍ കൂടിയതിനെ തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഭര്‍ത്താവ് അനീഷ് വിദേശത്താണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിപിഎം നേതാവിന്‍റെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു, ബൈക്കിൽ മഴക്കോട്ട് ധരിച്ചെത്തിയവർക്കായി അന്വേഷണം
കുഞ്ഞുമായി കുടുംബം ഡോക്ടറെ കാണാൻ പോയി; വീട് കുത്തിത്തുറന്ന് 22 പവൻ സ്വർണവും പണവും കവർന്നു; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ