തിരുവാതിരക്കളിക്കിടെ ഒരു ഫോൺകോൾ, കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി; കോഴിക്കോട്  സ്വദേശി അറസ്റ്റിൽ 

Published : Apr 01, 2024, 06:46 AM IST
തിരുവാതിരക്കളിക്കിടെ ഒരു ഫോൺകോൾ, കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി; കോഴിക്കോട്  സ്വദേശി അറസ്റ്റിൽ 

Synopsis

പെൺകുട്ടി മൊബൈൽ ഫോണിൽ നിന്ന് സുരേഷിനെ വീഡിയോ കോൾ ചെയ്തു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തി

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുള്ള സുരേഷിനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. 

ഈ മാസം 12നാണ് തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയ്ക്ക് യുവാവുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തി. വൈകീട്ട് അയൽവാസികളോടൊപ്പം തിരുവാതിരക്കളി കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി സുരേഷിൻ്റെ ഫോൺ കോൾ വന്നതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നും മനസിലായി.

അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് സുരേഷിനെ വീഡിയോ കോൾ ചെയ്തു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തി. ഫോണിയൂടെയുള്ള നിരന്തരമായുള്ള ശല്യവും ഭീഷണിയും സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തൽ. ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുജറാത്തിലെ ഒരു കുഗ്രാമത്തിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഒളിത്താവളം കണ്ടെത്തിയത്.

ദേശീയപാതയിൽ ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചുകയറി, 2 യുവാക്കൾക്ക് ദാരുണാന്ത്യം
 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്