
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പ് ഭാഗത്ത് നിന്ന് കൊയിലാണ്ടി മേഖലയിലേക്ക് അനധികൃതമായി പോകുകയായിരുന്ന ബോട്ട് പിടികൂടി. ബേപ്പൂര്‍ പാടത്തുംപറമ്പ് പള്ളിക്കണ്ടി നാസറിന്റെ ഉടമസ്ഥതയിലുള്ള 'അല്‍ഖമര്‍' എന്ന ബോട്ടാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ പി ഷണ്‍മുഖത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രാത്രിയില്‍ അനധികൃത മീന്‍പിടിത്തവും കരവലിയും നടത്തിയതിനാണ് മത്സ്യബന്ധന ബോട്ട് പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി.
കടലാക്രമണത്തിൽ ജാഗ്രത; കേരളത്തിൽ വേനൽ മഴ സാധ്യതയെന്നും കാലാവസ്ഥ പ്രവചനം, അറിയിപ്പ് 4 ജില്ലകളിൽ
കോഴിക്കോട് പുതിയാപ്പ് ഭാഗത്ത് നിന്ന് കൊയിലാണ്ടി മേഖലയിലേക്ക് അനധികൃതമായി പോകുകയായിരുന്നു ഈ ബോട്ട്. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിന് രണ്ടരലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിയമനടപടി സ്വീകരിച്ച ശേഷം ബോട്ടിലുണ്ടായിരുന്ന മത്സ്യം ഹാര്‍ബറില്‍ ലേലത്തില്‍ വിറ്റ ശേഷം തുക സര്‍ക്കാരിലേക്ക് അടച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം