മൃ​ഗത്തിന്റേതല്ല, സെപ്റ്റിക് ടാങ്കിൽ കണ്ടത് മനുഷ്യന്റെ മൃതദേഹം; ചീത്ത വിളിച്ചതിന് 55-കാരനെ കൊന്ന് ടാങ്കിലിട്ടു, പ്രതിയെ പിടികൂടി പൊലീസ്

Published : Oct 20, 2026, 02:20 PM IST
kollam shakthikulangara harbour murder case

Synopsis

ചവറ കൊട്ടുകാട് സ്വദേശി നിസാർ(55) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ശാസ്ത്രീയപരിശോധനയിലൂടെ സ്ഥിരീകരിച്ചു. നിസാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊട്ടിയം സ്വദേശി ശ്യാംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിസാറിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

കൊല്ലം∙ ശക്തികുളങ്ങര ഹാർബറിൽ ശുചിമുറിയുടെ സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ചവറ കൊട്ടുകാട് സ്വദേശി നിസാർ(55) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ശാസ്ത്രീയപരിശോധനയിലൂടെ സ്ഥിരീകരിച്ചു. നിസാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊട്ടിയം സ്വദേശി ശ്യാംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിസാറിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

ഹാർബറിലെ ശുചിമുറിയുടെ കരാർ എടുത്തിരുന്നയാളുടെ ഡ്രൈവറായിരുന്നു അറസ്റ്റിലായ ശ്യാംജിത്ത്. നിസാർ പ്രതിയെ ചീത്തവിളിച്ചതും പ്രതി ഇത് ചോദ്യംചെയ്തതുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി നിസാറിനെ ആദ്യം കൈ ഉപയോഗിച്ച് മർദിക്കുകയും പിന്നീട് ശുചിമുറിയിൽ വെച്ചിരുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയതാടെ മൃതദേഹം പായയിൽ പൊതിഞ്ഞ് സമീപത്തെ ടാങ്കിന്റെ മൂടി തുറന്ന് അതിനുള്ളിലേക്ക് തള്ളുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്യാംജിത്ത് പിടിയിലായത്.

സെപ്റ്റംബർ 30-നാണ് മാലിന്യം നീക്കം ചെയ്യാനായി ഹാർബറിലെ സെപ്റ്റിക് ടാങ്ക് തുറന്നപ്പോൾ തൊഴിലാളികൾ മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. ആദ്യം മൃ​ഗത്തിന്റെ ശരീരഭാ​ഗങ്ങളാണെന്നാണ് കരുതിയത്. എന്നാൽ, വെറ്ററിനറി സർജൻ നടത്തിയ പരിശോധനയിൽ ഇത് മൃ​ഗത്തിന്റേതല്ലെന്ന് കണ്ടെത്തി. തുടർന്ന് സെപ്റ്റിക് ടാങ്കിൽ കൂടുതൽ തെരച്ചിൽ നടത്തിയതോടെ മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ഭാ​ഗങ്ങൾ കണ്ടെടുക്കുകയായിരുന്നു.

ശക്തികുളങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് നിസാർ ആണെന്ന് സ്ഥിരീകരിച്ചത്. ഹാർബറിലെ ശുചിമുറി ഉപയോ​ഗിക്കുന്നതിന് പണം പിരിക്കുന്ന ജോലിയാണ് നിസാർ ചെയ്തിരുന്നത്. ഇദ്ദേഹത്തെ ദിവസങ്ങളായി കാണാതിരുന്നത് ചിലർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് ശാസ്ത്രീയ പരിശോധനയിലും മൃതദേഹഭാ​ഗങ്ങൾ നിസാറിന്റേതാണെന്ന് സ്ഥിരീകരിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ മോഷ്ടാവ് 'ഭണ്ഡാരം സജീഷ്' പിടിയിൽ; മോഷണം നടത്തിയത് നൂറോളം ക്ഷേത്രങ്ങളിൽ, സബ് ട്രഷറിയും കുത്തിത്തുറന്നു
കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ, കൊച്ചി മെട്രോ പില്ലർ 531-ന് സമീപത്തുനിന്നും കാറടക്കം കസ്റ്റഡിയിലെടുത്തു; വാഹനത്തിൽ എംഡിഎംഎ കണ്ടെത്തിയെന്ന് കേസ്