
കൊച്ചി: കൊച്ചി നഗരത്തിൽ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ' ഭാഗമായി നടത്തിയ റെയ്ഡിൽ 4.28 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. മലപ്പുറം തിരൂർ സ്വദേശി അബ്ദുസലാം (32), തിരൂരങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മെട്രോ പില്ലർ നമ്പർ 531-ന് സമീപത്തു നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ വലയിലാക്കിയത്.
അറസ്റ്റിലായ അബ്ദുസലാമിനെ 2024-ൽ 51 ഗ്രാം എം.ഡി.എം.എയുമായി മാനന്തവാടി പൊലീസ് പിടികൂടിയിയിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലാണെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിക്കടത്ത് കേസുകളിൽ മുൻപും പ്രതിയായതിനാൽ ഇയാൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലുമാണ് കൊച്ചി നഗരത്തിൽ ലഹരി വിരുദ്ധ പരിശോധനകൾ പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam