കൊല്ലത്ത് കിണർ പണിക്കിടെ അപകടം; 120 അടി താഴ്ചയുള്ള കിണറിന്റെ താഴ്ഭാ​ഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപെട്ടു, രക്ഷപ്പെടുത്തി ഫയർഫോഴ്സ്

Published : May 02, 2026, 02:37 PM ISTUpdated : May 02, 2026, 02:42 PM IST
kollam well accident

Synopsis

കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തിൽ ഇരുന്ന വീട്ടിലെ കിണറിലായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലം: കൊല്ലം കുണ്ടറ വെള്ളിമണ്ണിൽ കിണർ പണിക്കിടെ അപകടം. കിണറിൻ്റെ താഴ്ഭാഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപ്പെട്ടു. 120 അടി താഴ്ചയുള്ള കിണറിലായിരുന്നു സംഭവം. കണ്ണനല്ലൂർ സ്വദേശി ദാവൂദാണ് അപകടത്തിൽപ്പെട്ടത്. കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തിൽ ഇരുന്ന വീട്ടിലെ കിണറിലായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി തൊഴിലാളിയെ രക്ഷപ്പെടുത്തി. റിംഗ് ഇറക്കിയുള്ള കിണര്‍ നിര്‍മാണമാണ് നടന്നത്. താഴ്ഭാഗം ഇടിഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലാളി ഉള്ളിൽ പെട്ടുപോയത്. ഉടൻ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും അവരെത്തി രക്ഷാപ്രവര്‍ത്തനം വളരെ വേഗത്തിൽ നടത്തുകയും ചെയ്തു. തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊന്നാനി യുവതിയുടെ കൊലപാതകം: പ്രതി ഭര്‍ത്താവ്, തെളിവെടുപ്പിൽ നാടകീയ രംഗങ്ങൾ
സ്വർണവില കുത്തനെ ഉയർന്നതിന് പിന്നാലെ ചാലിയാർ പുഴയിൽ സ്വർണ ഖനനം; മമ്പാട്, എടവണ്ണ ഭാഗങ്ങളിലെ അനധികൃത ഖനനം പൊലീസ് തടഞ്ഞു