വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍

Published : Jul 20, 2026, 06:29 PM IST
arrest

Synopsis

ഓപറേഷന്‍ തൂഫാന്റെ ഭാഗമായി കൊണ്ടോട്ടിയില്‍ എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ ഹൈദരാലിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പി ലെ വീട്ടില്‍നിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ലഹ രിക്കടത്ത് സംഘത്തിലെ പ്രധാ നിയെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. പെരിന്തല്‍മണ്ണ ചെമ്മലശ്ശേരി സ്വദേശി മല്ലിറ്റിയില്‍ വീ ട്ടില്‍ ഹൈദരാലിയാണ് (23) അ റസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരം ചെമ്മലശ്ശേരിയില്‍നിന്നാ ണ് ഇയാളെ പിടികൂടിയത്. കാഞ്ഞിരപ്പറമ്പ് സ്വദേശി അ ഷ്ഫാക്കിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരി ശോധനയില്‍ 16 ഗ്രാം എം. ഡി.എം.എയാ ണ് പിടിച്ചെടു ത്തത്. കേസി ലെ പ്രധാനി യാണ് ഹൈദരാലിയെന്ന് പൊലീസ് വ്യക്തമാ ക്കി. 77 ഗ്രാം എം.ഡി.എം.എയു മായി പുലാമന്തോള്‍ സ്വദേശിയെ പിടികൂടിയ കേസുമായി ബന്ധമു ണ്ടെന്ന് കണ്ടെത്തിയതിനെത്തു ടര്‍ന്ന് കാഞ്ഞിരപ്പറമ്പ് സ്വദേശി അഷ്ഫാക്കിനെ ശനിയാഴ്ച കോ ട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തി

ട്ടുണ്ട്. ജില്ലയിലേക്ക് മാരക ലഹ രി വസ്തുക്കള്‍ കടത്തുന്ന സംഘ ങ്ങളെ കുറിച്ച് വ്യക്തമായ സൂച ന കൊണ്ടോട്ടിയില്‍ അറസ്റ്റിലാ യ ഹൈദരാലിയില്‍നിന്ന് ലഭിച്ച തായി അന്വേഷണ സംഘം വ്യ ക്തമാക്കി. ജില്ല പൊലീസ് മേധാ വി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അ ടിസ്ഥാനത്തില്‍ കൊണ്ടോട്ടി അ സി. പൊലീസ് സുപ്രണ്ട് കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇ ന്‍സ്പക്ടര്‍ കെ. അനുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഡാന്‍സാഫ് സംഘം പ്രതിയെ പിടി കൂടിയത്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൗതുക ട്വിസ്റ്റ് ! അര്‍ജന്റീനയുടെ തോൽവി; നിരാശ, പിന്നാലെ ആരാധകര്‍ വെച്ച ബിരിയാണി ചെമ്പ് ഏറ്റെടുത്ത് ബ്രസീല്‍ ഫാന്‍സ്, നാട്ടുകാർക്ക് ബിരിയാണി വിളമ്പി
രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തി; പരാതിയുമായി ഗൗരിപാർവ്വതി ഭായ്