പ്രിയദർശിനിയിൽ മോഷണം? അതിഥി തൊഴിലാളിക്ക് നഷ്ടമായത് 15000 രൂപ, യാത്രക്കാരെ പരിശോധിച്ച് പൊലീസ്

Published : Jul 20, 2026, 06:24 PM ISTUpdated : Jul 20, 2026, 06:49 PM IST
KSRTC

Synopsis

ചിലരുടെ പോക്കറ്റടക്കം പൊലീസ് പരിശോധിച്ചു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എല്ലാവരെയും പരിശോധിച്ച ശേഷമാണ് പൊലീസ് പറഞ്ഞയച്ചത്.

കോഴിക്കോട്: കോഴിക്കോട് - തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ മോഷണം. അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷണം പോയി. ബസ് കുന്ദമംഗലത്ത് എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അതിഥി തൊഴിലാളി അറിയുന്നത്. ഉടന്‍ തന്നെ കണ്ടക്ടറെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ കണ്ടക്ടര്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ബസ് കുന്ദമംഗലം സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ യാത്രക്കാരെ മുഴുവൻ ഇറക്കി ബാ​ഗുകൾ പരിശോധിച്ചു. ചിലരുടെ പോക്കറ്റടക്കം പൊലീസ് പരിശോധിച്ചു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. പരിശോധനക്ക് ശേഷം ബസ് യാത്ര തുടര്‍ന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശാഭിമാനിയിലെ 'കള്ളൻ വിജയൻ' വിവാദം; മാറ്റിവച്ച ലേഖനം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് ലേഖകൻ ടി സി രാജേഷ്
ഓട്ടിസം ബാധിതനായ 26കാരനെ പട്ടികയ്ക്ക് മ‍ർദ്ദിച്ച് സമീപവാസി, ശരീരമാസകലം പരിക്കേറ്റ് യുവാവ്, പരാതി