പൂട്ട് തകർത്ത് ക്ഷേത്രത്തിലെ സ്വ​ര്‍ണ​വും കാ​ണി​ക്ക​യും സിസിടിവിയു​ടെ ഡിവിആ​റും ക​വ​ർ​ന്നു, മോഷ്ടാവ് കൊപ്ര ബിജു അറസ്റ്റിൽ

Published : Aug 11, 2025, 12:43 PM ISTUpdated : Aug 11, 2025, 12:49 PM IST
Kopra Biju

Synopsis

പൂ​ട്ട് ത​ക​ര്‍ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് സ്വ​ര്‍ണ​വും കാ​ണി​ക്ക​യും സിസി ടിവി യു​ടെ ഡിവിആ​റും ക​വ​ർ​ന്നു.

തിരുവനന്തപുരം: തലസ്ഥാനത്തെ ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കൊപ്ര ബിജു എന്ന കൊടുങ്ങാനൂർ സ്വദേശി രാജേഷ് അറസ്റ്റിൽ .ഇ​ലി​പ്പോ​ട് കു​ത്ത്‌​റോ​ഡ് ഭാ​ഗ​ത്തെ വീ​ട്ടി​ല്‍ നി​ന്ന് ജൂ​ലൈ ര​ണ്ടി​ന് എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും 21000 രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലും കു​ല​ശേ​ഖ​രം ക​ട​യി​ല്‍മു​ടു​മ്പ് ദേ​വീ​ക്ഷേ​ത്രത്തി​ല്‍ ക​വ​ര്‍ച്ച ന​ട​ത്തി​യ കേ​സി​ലുമാണ് പ്ര​തി​യെ വ​ട്ടി​യൂ​ര്‍ക്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ മാ​സം 12 ന് ​കു​ല​ശേ​ഖ​രം ക​ട​യി​ല്‍മു​ടു​മ്പ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ല്‍, ക​മ്മി​റ്റി ഓ​ഫി​സ്, തി​ട​പ്പ​ള​ളി മു​റി എ​ന്നി​വ​യു​ടെ പൂ​ട്ട് ത​ക​ര്‍ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് സ്വ​ര്‍ണ​വും കാ​ണി​ക്ക​യും സിസി ടിവി യു​ടെ ഡിവിആ​റും ക​വ​ർ​ന്നു. ഓ​ഫി​സി​ല്‍ സൂ​ ക്ഷി​ച്ചി​രു​ന്ന നാ​ല് ഗ്രാം ​തൂ​ക്കം വ​രു​ന്ന മൂ​ന്ന് സ്വ​ര്‍ണ പൊ​ട്ടു​ക​ളും ര​ണ്ട് ചെ​റി​യ മാ​ല​ക​ളും 13, 000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ചും പ​ണം ക​വ​ര്‍ന്നു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​ജേ​ഷ് പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന​ത്തെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​ചേ​ര്‍ക്ക​പ്പെ​ട്ട ഇ​യാ​ൾ നി​ല​വി​ല്‍ കാ​പ്പ ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട് ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ പൂ​ര്‍ത്തി​യാ​ക്കി​യ ആ​ളാ​ണ്. നി​ര​വ​ധി സിസിടിവി ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ​രിശോ​ധി​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. 

 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു