യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ; പിടികൂടിയപ്പോൾ കൈയിൽ എംഡിഎംഎയും

Published : Aug 09, 2026, 10:00 PM IST
kothamangalam assault case

Synopsis

പിടികൂടിയ സമയം ഇയാളുടെ പക്കൽ നിന്നും 0.29 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. മയക്കു മരുന്നുമായി ബന്ധപ്പെട്ട് ഗാന്ധി നഗർ, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. സബ് ഇൻസ്പെക്ടർ എൽദോ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

കൊച്ചി: യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്‌റ്റിലായി. തങ്കളം ജവഹർ കോളനി കരോട്ട് പുത്തൻപുര വീട്ടിൽ മുഹമ്മദ് മുനീർ (സെബാട്ടി-32) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയിൽ കോതമംഗലത്ത് വച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളെ മുൻപ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കോതമംഗലം അങ്ങാടിക്കര ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.

പിടികൂടിയ സമയം ഇയാളുടെ പക്കൽ നിന്നും 0.29 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. മയക്കു മരുന്നുമായി ബന്ധപ്പെട്ട് ഗാന്ധി നഗർ, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. സബ് ഇൻസ്പെക്ടർ എൽദോ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി
ദേവാലയങ്ങളിൽ സംഘർഷം സൃഷ്ടിച്ച് ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാൻ ആവില്ല, പിറമാടം പള്ളിയിലെ സംഘർഷത്തിൽ യാക്കോബായ സഭ