രാത്രി ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞുമടങ്ങിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

Published : Feb 26, 2023, 10:34 PM ISTUpdated : Feb 26, 2023, 11:02 PM IST
രാത്രി ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞുമടങ്ങിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

Synopsis

രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം കൊട്ടാരക്കര ഏരിയ കമ്മറ്റി അറിയിച്ചു.

കൊല്ലം: കൊട്ടാരക്കരയിൽ യുവതിയെ കടന്നുപിടിച്ച ഡി വൈ എഫ് ഐ നേതാവ് പിടിയിൽ. സി പി എം കുളക്കട ലോക്കൽ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുൽ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെയാണ് ഇയാൾ യുവതിയുടെ ശരീരത്ത് കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട രാഹുലിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്. ലൈംഗികാതിക്രമണ കേസിൽ പിടിയിലായതിന് പിന്നാലെ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം കൊട്ടാരക്കര ഏരിയ കമ്മറ്റി അറിയിച്ചു.

കോഴിക്കോട് യുവതിയെ ബസിൽ കൂട്ടബലാത്സംഗം ചെയ്ത ശേഷം മുങ്ങി, സന്യാസിയായി ഒളിവിൽ; ഒരിടത്ത് പിഴച്ചു, പ്രതി പിടിയിൽ

സംഭവം ഇങ്ങനെ

കഴിഞ്ഞ ദിവസം രാത്രിയിൽ ക്ഷേത്രോത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് കൊട്ടാരക്കരയിലെ ഡി വൈ എഫ് ഐ നേതാവിന്‍റെ ആക്രമണം ഉണ്ടായത്. രാത്രി യുവതിക്ക് പിന്നാലെ എത്തിയ രാഹുൽ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെയാണ് ഇയാൾ യുവതിയുടെ ശരീരത്ത് കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഇതിനിടയിൽ പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കൊട്ടാരക്കര പൊലീസ് വീടിന്‍റെ സമീപത്ത് നിന്നാണ് രാഹുലിനെ പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ രാഹുലിനെ സി പി എമ്മിന്‍റെ പ്രഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സി പി എം അറിയിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധപ്രവർത്തനം നടത്തുന്നവരെ സംരക്ഷിക്കില്ലെന്നും സി പി എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൺ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി