തെരുവ് നായ്ക്കൾ കടിച്ചു കൊന്നത് എട്ട് ആടുകളെയും 17 കോഴികളെയും; കണ്ണീരണിഞ്ഞ് കുടുംബം

Published : Feb 26, 2023, 09:31 PM ISTUpdated : Feb 26, 2023, 09:36 PM IST
തെരുവ് നായ്ക്കൾ കടിച്ചു കൊന്നത് എട്ട് ആടുകളെയും 17 കോഴികളെയും; കണ്ണീരണിഞ്ഞ് കുടുംബം

Synopsis

തമിഴ്നാട്ടിൽ നിന്ന് തെരുവ് നായ്ക്കളെ കൂട്ടത്തോടെ പിടികൂടി കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നതാണ് തെരുവ് നായ ശല്യം കൂടാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു.

തിരുവനന്തപുരം: പാറശ്ശാല ഇടിചക്കപ്ലാമൂട്ടിൽ തെരുവ് നായയ്ക്കൾ എട്ട് ആടുകളെയും 17 കോഴികളെയും കടിച്ചുകൊന്നു. ഞായറാഴ്ച പുലർച്ചെ നാലുമണിക്കാണ് സംഭവം. ഇടിച്ചക്കപ്ലാമൂട്  മുസ്ലിം പള്ളിക്ക് സമീപം ഷാജഹാന്റെ വീട്ടിൽ വളർത്തുന്ന ആടുകളെയും കോഴികളെയുമാണ്  തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. ആടും കോഴിയും വളർത്തി ഉപജീവനം നടത്തുന്ന വ്യക്തിയാണ് ഷാജഹാൻ. ഇതോടെ ഇദ്ദേഹത്തിൻ്റെ ഉപജീവനം നിലച്ച അവസ്ഥയാണ്. കൊല്ലപ്പെട്ട ആടുകളിൽ മൂന്ന് എണ്ണം ഗർഭിണിയാണ്.

പ്രദേശത്ത് അടുത്തിടെയായി തെരുവ് നായ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. തമിഴ്നാട്ടിൽ നിന്ന് തെരുവ് നായ്ക്കളെ കൂട്ടത്തോടെ പിടികൂടി കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നതാണ് തെരുവ് നായ ശല്യം കൂടാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ആഴ്ച റോഡിലൂടെ നടന്നു പോകുകയായിരുന്ന കാൽനടയാത്രികാരനെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. മേഖലയിലെ തെരുവ് നായ ശല്യത്തെ കുറിച്ച് പാറശ്ശാല പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും നടപടി സ്വകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. 

വയനാട്ടിൽ കടുവ കിണറിനുള്ളിൽ ചത്ത നിലയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി