കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്: കേരള കോൺഗ്രസിൽ തർക്കം തീരുന്നില്ല

Published : Jul 25, 2019, 06:32 AM ISTUpdated : Jul 25, 2019, 08:00 AM IST
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്: കേരള കോൺഗ്രസിൽ തർക്കം തീരുന്നില്ല

Synopsis

ക്വാറം തികയാത്തതിനെ തുടർന്ന് മാറ്റി വച്ച തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് നടത്താനാണ് ജില്ലാ കളക്ടർ പി കെ സുധീർ ബാബു നിർദ്ദേശിച്ചിരിക്കുന്നത്. 

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കേരള കോൺഗ്രസിൽ തർക്കം തീരുന്നില്ല. പിജെ ജോസഫിനെയും ജോസ് കെ മാണിയെയും അനുനയിപ്പിക്കാനായി രാത്രി വൈകിയും കോൺഗ്രസ് നേതാക്കൾ ചർച്ചകൾ തുടർന്നെങ്കിലും സമവായത്തിനെത്താനായില്ല. 

ക്വാറം തികയാത്തതിനെ തുടർന്ന് മാറ്റി വച്ച തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് നടത്താനാണ് ജില്ലാ കളക്ടർ പി കെ സുധീർ ബാബു നിർദ്ദേശിച്ചിരിക്കുന്നത്. കേരള കോൺഗ്രസ്സ് നേതാക്കളുമായി രാവിലെ മുതൽ വീണ്ടു ചർച്ച തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്