ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; 'അഖിൽ സ്ഥിരം മദ്യപാനി, താലിമാലയടക്കം വിറ്റു, കൂടുതൽ ആരോപണവുമായി കുടുംബം

Published : Apr 02, 2025, 12:16 PM ISTUpdated : Apr 02, 2025, 12:23 PM IST
ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; 'അഖിൽ സ്ഥിരം മദ്യപാനി, താലിമാലയടക്കം വിറ്റു, കൂടുതൽ ആരോപണവുമായി കുടുംബം

Synopsis

കോട്ടയം കടുത്തുരുത്തിയിൽ ഗ‍ർഭിണി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അമിത സണ്ണിയുടെ കുടുംബം.  ഭർത്താവ് അഖിൽ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുമായിരുന്നെന്ന് അമിതയുടെ അമ്മ എൽസമ്മ പറഞ്ഞു.

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ ഗ‍ർഭിണി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അമിത സണ്ണിയുടെ കുടുംബം. ഭർത്താവ് അഖിൽ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുമായിരുന്നെന്ന് അമിതയുടെ അമ്മ എൽസമ്മ. ഇതുവരെയും മകൾ ഇക്കാര്യങ്ങളൊന്നും പുറത്ത് പറഞ്ഞിരുന്നില്ല. അമിതയുടെ സ്വർണവും പണവുമെല്ലാം നഷ്ടപ്പെട്ടെന്നും എൽസമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകൾ ഒന്നും പറയാറില്ല. അവൾ ഒരിക്കലും ചിരിക്കുന്നതോ സന്തോഷിക്കുന്നതോ കണ്ടിട്ടില്ല. 

മദ്യപാനവും അനാവശ്യ കൂട്ടുകെട്ടുമായിരുന്നു അഖിലിന്‍റെ പ്രശ്നം. കൊടുത്ത സ്വര്‍ണങ്ങളൊന്നുമില്ല. അവള്‍ ജോലി ചെയ്തുണ്ടാക്കിയ പൈസയുമില്ല. അവള്‍ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ല. അഖിൽ നല്ലരീതിയിൽ മദ്യപിച്ചിരുന്നു. ഇടയ്ക്ക് നിര്‍ത്തിയെന്ന് പറഞ്ഞെങ്കിലും വീണ്ടും ആരംഭിച്ചു. ഒന്നര മാസം മുമ്പ് വരെ കെട്ടുതാലി കഴുത്തിലുണ്ടായിരുന്നു. പിന്നീട് അതുമില്ലാണ്ടായി. ഞാൻ ഇല്ലാതായാലും കൊച്ചുങ്ങളെ അവര്‍ക്ക് കൊടുക്കണ്ടെന്നും അമ്മച്ചിക്ക് നോക്കാൻ പറ്റില്ലെങ്കില്‍ അനാഥാലയത്തിൽ ഏൽപ്പിച്ചാ മതിയെന്നുമാണ് മകള്‍ പറഞ്ഞിരുന്നതെന്നും അമിത സണ്ണിയുടെ അമ്മ പറഞ്ഞു.

കോട്ടയത്ത് ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിൻ്റെ വീട്ടുകാർക്കെതിരെ പരാതി

 

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു