
തിരുവനന്തപുരം : കോവളത്ത് സ്പായിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. മാതൃ സഹോദരിയെയും ഭർത്താവിനെയുമാണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങും. കോവളത്ത് സ്പായിൽ ലൈംഗിക പീഡനത്തിനിരയായ ആന്ധ്ര സ്വദേശിനിയായ പതിനാറുകാരിയെ ഉടമകള്‍ക്ക് വിറ്റത് ഇളയമ്മ തന്നെയെന്ന് വ്യക്തമായി. സ്പായിലെ മലയാളിയായ ജീവനക്കാരനാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സ്പായിൽ എത്തി പീഡിപ്പിച്ചവരെ തിരിച്ചറിയല്‍ പരേഡ് നടത്തി പ്രതി ചേര്‍ക്കും. ആന്ധ്രയില്‍നിന്നാണ് ഇളയമ്മയേയും ഭര്‍ത്താവിനെയും തിരുവനന്തപുരത്ത് എത്തിച്ചത് സ്പായുടെ ബിനാമി ഉടമ എന്ന് സംശയിക്കുന്ന തിരുവന്തപുരം കോർപറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.
ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട പെണ്‍കുട്ടിയെ ഇളയമ്മ ബംഗ്ലൂരുവിലായിരുന്നു ആദ്യം എത്തിച്ചത്. പിന്നീട് ചെന്നൈയിലും അവിടെ നിന്ന് കൂടുതൽ വരുമാനം തേടി തിരുവന്തരപുരത്തും എത്തിക്കുകയായിരുന്നു. പ്രതി നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള കോവളത്തെ ഡ്രീംസ്, സജിത്തിന‍്റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞത്തെ ആയൂര്‍ കേരള, കേരള ആയുര്‍വേദ എന്നിവിടങ്ങളിൽ കുട്ടിയെ ജോലിക്ക് നിയോഗിച്ചു. പീഡനം സഹിക്കാതെ സഹായം തേടിയ പെണ്‍കുട്ടിയെ, സ്പായിലെ മലയാളിയായ ജീവനക്കാരൻ രക്ഷപ്പെടുത്തി നെയ്യാര്‍ ഡാമിലെ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന ഇളയമ്മയുടെ പരാതിയിൽ അന്വേഷിച്ച പൊലീസ് സുരക്ഷിതമായി നിലയിൽ വീട്ടിൽ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നതും. ഇതോടെ മുങ്ങിയ ഇളയമ്മേയും ഭര്‍ത്താവിനെയും ആന്ധ്രയിലെ ബന്ധുവീടുകളില്നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആയുര്‍വദേ ചികിൽസാ കേന്ദ്രം എന്ന നിലയിലാണ് വിഴിഞ്ഞം ഉപാസന ജംഗ്ഷനിലെ സ്പാ പ്രവര്‍ത്തിച്ചിരുന്നതെന്ന് നാട്ടുകാര് പറയുന്നു.
അന്വേഷണത്തിനായി സൈബര്‍ വിദഗ്ദരെയും ഉള്‍പ്പെടുത്തി എസ് ഐടി രൂപീകരിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന റാക്കറ്റ് എന്ന് സംശയമുള്ളതിനാല്‍ ഐജി ആര്‍ നിശാന്തിനിക്ക് എസ് ഐടിയുടെ ചുമതല നല്‍കി. സ്പാകളിലെത്തി പെണ്കുട്ടിയെ പീഡിപ്പിച്ചവരെയും പിടികൂടാനാണ് തീരുമാനം. സി സി ടിവി ദൃശ്യങ്ങളില്‍നിന്നും രജിസ്റ്റരില് നിന്നും ഇവരെ കണ്ടെത്തും. പിന്നീട് തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം നടപടിയെടുക്കും. സ്പാക്ക് പിന്നിലെ ബിനാമി എന്ന് സംശയിക്കുന്ന തിരുവന്തപുരം കോര്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെകുറിച്ചും അന്വേഷണം പുരോഗമിക്കുന്നു.സ്പാ ഉടമ നിഷാന്തിന്‍റെ സുഹൃത്തായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ,സ്പാകളിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഇവിടെ ഉപയോഗിച്ചിരുന്ന സ്കാനര് വഴിയുള്ള പണം ഇയാളുടെ അക്കൗണ്ടുകളിൽ എത്തി എന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam