മലബാർ എക്സ്പ്രസിൽ കവർച്ച; യാത്രക്കാരന്റെ പണവും സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റും കവർന്നു; കോട്ടയം സ്വദേശി അറസ്റ്റിൽ

Published : Oct 19, 2026, 10:04 PM IST
malabar express robbery

Synopsis

പരാതിക്കാരന്‍ രാത്രി കോട്ടയത്ത് നിന്നും കണ്ണൂരിലേക്ക് ട്രെയിനിലെ ഭിന്നശേഷി കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ തിരൂര്‍ സ്‌റ്റേഷന്‍ പിന്നിട്ടതോടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപയും 5000 രൂപ സമ്മാനം അടിച്ച സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റും എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളടങ്ങിയ ബാഗും നഷ്ടപ്പെടുകയായിരുന്നു.

കോഴിക്കോട്: ട്രെയിനിൽ യാത്രക്കാരന്റെ പണവും ലോട്ടറി ടിക്കറ്റും കവര്‍ന്ന കേസില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. തിരുവാര്‍പ്പ് സ്വദേശി വിനോദ് ഗോവിന്ദനെ(61)യാണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. മലബാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശിയുടെ പണവും ലോട്ടറി ടിക്കറ്റുമാണ് പ്രതി മോഷ്ടിച്ചത്.

കഴിഞ്ഞ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരന്‍ രാത്രി കോട്ടയത്ത് നിന്നും കണ്ണൂരിലേക്ക് ട്രെയിനിലെ ഭിന്നശേഷി കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ തിരൂര്‍ സ്‌റ്റേഷന്‍ പിന്നിട്ടതോടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപയും 5000 രൂപ സമ്മാനം അടിച്ച സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റും എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളടങ്ങിയ ബാഗും നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽനിന്ന് യാത്രക്കാരന്റെ പണവും ലോട്ടറി ടിക്കറ്റും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആർക്കും അടുക്കാനായില്ല, കടന്നൽക്കൂട്ടം ദേഹമാസകലം പൊതിഞ്ഞു; ​ഗുരുതര പരിക്കേറ്റ വയോധിക ചികിത്സയിലിരിക്കെ മരിച്ചു; സംഭവം കോഴിക്കോട്ട്
ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ്റെ മക്കളെ സന്ദർശിച്ച് ചെന്നിത്തല, മൂത്തമകൾക്ക് ജോലി ഉറപ്പുനൽകി