
കോഴിക്കോട്: രാജ്യത്തിനു തന്നെ മാതൃകമായ ലോക്ഡൗൺ സമയത്തെ കോഴിക്കോട് നഗരസഭയുടെ സാമൂഹിക അടുക്കളക്ക് ദേശീയ അംഗീകാരം. സംസ്ഥാനത്ത് നടത്തിയ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും വ്യത്യസ്തമായി പൊതുജന പങ്കാളിത്തത്തോടെയാണ് കോഴിക്കോട് പദ്ധതി നടപ്പിലാക്കിയത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ സ്ക്കോച്ച് ഇന്റർനാഷണൽ എന്ന എൻ.ജി.ഒ നൽകുന്ന അവാർഡാണ് കോഴിക്കോട് നഗരസഭയുടെ സാമൂഹിക അടുക്കളയ്ക്ക് ലഭിച്ചത്. സിൽവർ അവാർഡാണ് കോഴിക്കോട് നഗരസഭക്ക് ലഭിച്ചിരിക്കുന്നത്.
ലോക്ഡൗൺ നിത്യവരുമാനക്കാരായ ഒരു വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗം തടഞ്ഞ് പട്ടിണിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോൾ സംസ്ഥാന സർക്കാർ അംഗീകരിച്ച പദ്ധതിയാണ് സാമൂഹിക അടുക്കള എന്നത്. കോർപ്പറേഷൻ പരിധിയിൽ 12 അടുക്കളകളിലൂടെ 45 ദിവസം 5.5 ലക്ഷം പേർക്കാണ് രണ്ട് നേരത്തെ ഭക്ഷണം പാചകം ചെയ്ത് എത്തിച്ചിരുന്നത്. ഇതിനാവശ്യമായ മുഴുവൻ തുകയും പൊതുജനങ്ങളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സ്പോൺസർ ചെയ്യുകയായിരുന്നു.
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കോടികൾ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. രാജ്യത്തെ 1000 സ്ഥാപനങ്ങളിൽ നിന്നുള്ള നോമിനേഷനുകളിൽ നിന്നാണ് കോഴിക്കോട് നഗരസഭയെ ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. നഗരസഭക്ക് തനത് ഫണ്ടിൽ നിന്നും ഈയിനത്തിൽ ഒരു തുകയും ചെലവഴിക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല, സാധനങ്ങൾ ആയും നേരിട്ട് തുകയായും കിച്ചണിന്റെ ആവശ്യത്തിലേക്ക് തുടങ്ങിയ ബാങ്ക് അക്കൌണ്ടിലേക്ക് പൊതുജനം പണം അനുവദിക്കുകയായിരുന്നു. ഈയൊരു കോഴിക്കോടൻ മാതൃകക്കാണ് അവാർഡ് ലഭിച്ചത്. ഈ അവാർഡ് പൊതുജനങ്ങൾക്കായി സമർപ്പിക്കുന്നു എന്ന് ബഹു. മേയർ ബീന ഫിലിപ്പ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam