സംഭവം കോഴിക്കോട് കാരശേരി പഞ്ചായത്തിൽ; ഒരു വാർഡിലെ നൂറിലേറെ പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായെന്ന് പരാതി

Published : Sep 23, 2025, 07:36 PM IST
Voters list issue Kozhikode

Synopsis

കോഴിക്കോട് കാരശേരി പഞ്ചായത്തിലെ ഒരു വാർഡിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് നൂറിലേറെ പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് പരാതി. 13ാം വാർഡായ നെല്ലിക്കാപ്പറമ്പിലാണ് ആരോപണവുമായി രാഷ്ട്രീയ പാർട്ടികളടക്കം രംഗത്ത് വന്നത്.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍ പട്ടികയില്‍ ഒരു വാര്‍ഡിലെ നൂറിലധികം പേര്‍ പുറത്തായതായി പരാതി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ 13ാം വാര്‍ഡായ നെല്ലിക്കാപറമ്പിലാണ് സംഭവം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കുകയും ഹിയറിങ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിക്കുകയും ചെയ്ത 116 പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്.

എല്‍ഡിഎഫ്, യുഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ടെന്നും കാരണം വ്യക്തമല്ലെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. പരാതിയുമായി പഞ്ചായത്ത് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ അത് ശരിയാകും എന്ന മറുപടിയാണ് ലഭിച്ചതെന്ന് അപേക്ഷകര്‍ പറഞ്ഞു. വാര്‍ഡ് വിഭജനത്തിന് ശേഷം 12ാം വാര്‍ഡ് ആയിരുന്ന നെല്ലിക്കാപറമ്പ് 13 ആയി മാറിയിരുന്നു. എവിടെയാണ് പ്രശ്‌നം സംഭവിച്ചതെന്ന് കണ്ടെത്തി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അപേക്ഷകര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്