പതിനഞ്ചു വയസ്സുകാരൻ ഫ്ളാറ്റിന് മുകളിൽ നിന്ന് വീണുമരിച്ചു

Published : Jan 05, 2021, 02:59 PM IST
പതിനഞ്ചു വയസ്സുകാരൻ ഫ്ളാറ്റിന് മുകളിൽ നിന്ന് വീണുമരിച്ചു

Synopsis

പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡൻസിയുടെ ഒമ്പതാം നിലയിൽ നിന്നാണ് കുട്ടി വീണത്...

കോഴിക്കോട്: കോഴിക്കോട് പാലാഴിയിൽ പതിനഞ്ചു വയസ്സുകാരൻ ഫ്ളാറ്റിന് മുകളിൽ നിന്ന് വീണുമരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യൻ ദമ്പതികളുടെ മകനായ പ്രയാൻ മാത്യൂ ആണ് മരിച്ചത്. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡൻസിയുടെ ഒമ്പതാം നിലയിൽ നിന്നാണ് കുട്ടി വീണത്. 

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഹൈലൈറ്റ് റെസിഡൻസിയിലെ 309-ാംഅപാർട്ട്മെന്റിലെ താമസക്കാരായിരുന്നു ഇവർ. പാലാഴി സദ്ഭാവന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച പ്രയാൻ മാത്യൂ.

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു