ഓൺലൈൻ ക്ലാസില്‍ പങ്കെടുക്കാൻ ഫോണില്ല; കൈത്താങ്ങായി പൂർവ്വ വിദ്യാർത്ഥികള്‍

By Web TeamFirst Published Jun 23, 2021, 11:19 PM IST
Highlights

കുട്ടികളുടെ ദുരിതമറിഞ്ഞ ആഴ്ചവട്ടം സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ  കൂട്ടായ്മയായ 'ഓർമച്ചെപ്പ് 89' മുൻകൈയെടുത്തു സ്കൂളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ടാബുകൾ  വാങ്ങി നല്‍കി.

കോഴിക്കോട്: ഓൺലൈൻ ക്ലാസില്‍ പങ്കെടുക്കാൻ ഫോണില്ലാതെ ബുദ്ധിമുട്ടിലായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. ഫോണ്‍ വാങ്ങാന്‍ പണമില്ലാത്ത കോഴിക്കോട്  ആഴ്ചവട്ടം ഗവണ്‍മെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിലെ  വിദ്യാർത്ഥികളാണ് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാതെ ബുദ്ധിമുട്ടിലായത്. 

വിവരമറിഞ്ഞ  ആഴ്ചവട്ടം സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ  കൂട്ടായ്മയായ 'ഓർമച്ചെപ്പ് 89' മുൻകൈയെടുത്തു സ്കൂളിലെ  തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ടാബുകൾ  വാങ്ങി നല്‍കി.   ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന     വിദ്യാർത്ഥികൾക്കായി ശേഖരിച്ച ടാബുകള്‍  കൂട്ടായ്മയുടെ ഭാരവാഹികൾ ആഴ്ചവട്ടം സ്കൂൾ ഹെഡ്മാസ്റ്റർ  അശോക് കുമാറിന് കൈമാറി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!