മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നു, ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു, ചെറിയ ഉരുൾപൊട്ടലെന്ന് സൂചന

By Web TeamFirst Published Jun 23, 2021, 10:55 PM IST
Highlights

നദീതീരത്തുള്ള വീടുകളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. ചാമപ്പാറ ഭാഗത്താണ് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നത്. നദീതീരത്തുള്ള വീടുകളിൽ വെള്ളം കയറിയതാണ് റിപ്പോർട്ട്

കോട്ടയം: മീനച്ചിൽ താലൂക്കിലെ തീക്കോയി വില്ലേജിലെ ഇഞ്ചപ്പാറ ഭാഗത്ത് ചെറിയ തോതിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് മീനച്ചിലാറ്റിൽ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയർന്നു. തുടർന്ന് നദീതീരത്തുള്ള വീടുകളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. ചാമപ്പാറ ഭാഗത്താണ് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നത്. നദീതീരത്തുള്ള വീടുകളിൽ വെള്ളം കയറിയതാണ് റിപ്പോർട്ട്. ചെറിയ തോതിലുള്ള ഉരുൾപൊട്ടലാണെന്നും നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

ചാമപ്പാറ പള്ളിയുടെ മുറ്റത്തും വെള്ളം കയറി. തീക്കോയി വെള്ളികുളം റൂട്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അടിവാരം ഭാഗത്തു നിന്നുള്ള മീനച്ചിലാറ്റിലും ജലം കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. പൂഞ്ഞാർ ടൗണിലെ  ചെക്ക് ഡാമിൽ ജലനിരപ്പ് ഉയർന്നു റോഡിന് ഒപ്പമെത്തി. ഇടുക്കി അടിമാലിയിലും ശക്തമായ മഴ തുടരുകയാണ്. വീടുകളിൽ വെള്ളം കയറുമോ എന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്. 

click me!